വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണം: മുന്നറിയിപ്പുമായി ബാങ്കിംഗ് വിദഗ്ധര്‍

July 06, 2020 |
|
News

                  വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണം: മുന്നറിയിപ്പുമായി ബാങ്കിംഗ് വിദഗ്ധര്‍

വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍. കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31, 2020 വരെയുണ്ടായിരുന്ന മോറട്ടോറിയം ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം തുടരുകയും പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഇളവുകള്‍ രക്ഷയായേക്കില്ല. രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് ആര്‍ബിഐ ഈ വര്‍ഷത്തെ ആദ്യ മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടുകയായിരുന്നു.

തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയത് അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമായിരുന്നു. എന്നാല്‍ ഈ കാലാവധി കഴിയുമ്പോള്‍ പലിശ ബാധ്ത പെരുകുകയും വരുമാനം ഇല്ലാതിരിക്കുകയും ചെയ്യു്നന സാഹചര്യത്തില്‍ മാേറട്ടോറിയം നീട്ടാനാണ് ബാങ്കേഴ്സ് പറയുന്നത്. പൊതുജനങ്ങളില്‍ നിന്നും സംരംഭകരില്‍ നിന്നുമുള്ള അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് മോറട്ടോറിയം നീട്ടിയില്ലെങ്കില്‍ വരാനിരിക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ചയാകുന്നതും.

പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ ഇതു സംബന്ധിച്ച് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. മോറട്ടോറിയം ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ പലരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.
ആര്‍ബിഐ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഇളവ് അവശ്യപ്പെട്ട് വീണ്ടും സമീപിക്കുമെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനം വൈകിച്ചാല്‍ പല വ്യവസായ സ്ഥാപനങ്ങളും കടക്കെണിയിലാേക്കും.

2019 ല്‍ പ്രളയത്തോടനുബന്ധിച്ച് രണ്ടാം തവണ മോറട്ടോറിയം ദീര്‍ഘിപ്പിച്ചതു തന്നെ അസാധാരണ നടപടിയാണെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു . അത് കൊണ്ട് തന്നെ മൂന്നാം മോറട്ടോറിയത്തിന് സാധ്യത കാണുന്നില്ലെന്നാണ് ബാങ്കേഴ്സ് സമിതി വിലയിരുത്തുന്നത്. എന്നാല്‍ ജനങ്ങള്‍ ഇഥ്രയും രൂക്ഷമായ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളില്‍ കടന്നുപോയിട്ടില്ലെന്നത് കൊണ്ട് തന്നെ വീണ്ടുമൊരു മോറട്ടോറിയം എന്ന സാഹചര്യം തള്ളിക്കളയാനുമാകില്ല. മോറട്ടോറിയം കാലാവധി അവസാനിച്ചാല്‍ ഉപഭോക്താക്കളുടെ വായ്പകളിന്മേല്‍ പലിശയും പിഴപ്പലിശയും ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നിലവിലെ സാമ്പത്തിക ചുറ്റുപാടുകളില്‍ അത് വന്‍ പ്രതിസന്ധിയാകും രാജ്യത്ത് സൃഷ്ടിക്കുക. കേന്ദ്ര മന്ത്രാലയം ഇത് സംബന്ധിച്ച് സൂചനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

Related Articles

© 2024 Financial Views. All Rights Reserved