ഇ-ഷോപ്പിങ് വഴി തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍! ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരുന്നില്ലെങ്കില്‍ കുഴപ്പമാകുമെന്നുറപ്പ്; ബാങ്ക് ബാലന്‍സ് ഒറ്റയടിക്ക് 'സീറോ' ആകാതിരിക്കാന്‍ മുന്‍കരുതല്‍ വേണേ

August 09, 2019 |
|
Banking

                  ഇ-ഷോപ്പിങ് വഴി തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍! ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരുന്നില്ലെങ്കില്‍ കുഴപ്പമാകുമെന്നുറപ്പ്; ബാങ്ക് ബാലന്‍സ് ഒറ്റയടിക്ക് 'സീറോ' ആകാതിരിക്കാന്‍ മുന്‍കരുതല്‍ വേണേ

ദിവസം ചെല്ലും തോറും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പെരുകുന്നുവെന്ന വാര്‍ത്തകളും അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഇക്കാര്യത്തില്‍ നല്ല അറിവുള്ളവര്‍ പോലും തട്ടിപ്പിന് ഇരയാകുന്നുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തരുതെന്ന് വിദഗ്ധര്‍ പറയുന്നു. 

നിങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന കമ്പ്യൂട്ടറോ ഫോണോ എന്തുമായിക്കൊള്ളട്ടെ ഇതില്‍ ആന്റീ വൈറസ് ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം.  നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കംപ്യൂട്ടറിന്റെ ഫയര്‍വാള്‍ ഓണ്‍ ആയിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പ്രധാന വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ട്. ബാങ്കിങ് ഇടപാടുകള്‍ മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വരെ പൊതു സ്ഥലങ്ങളിലുള്ള വൈഫൈ നെറ്റ് വര്‍ക്ക് വഴി ഉപയോഗിക്കാന്‍ പാടില്ല. 

പരിചിതമല്ലാത്ത ഓണ്‍ലൈന്‍ ബ്രാന്‍ഡില്‍ നിന്നും ഷോപ്പിങ് നടത്താതിരിക്കുക. സൈറ്റിലെ ഫീഡ്ബാക്ക് പരിശോധിക്കുകയും സുഹൃത്തുക്കളുടെ അനുഭവങ്ങളും ചോദിച്ചറിയുകയുമാകാം. വ്യക്തമായ ഫീഡ്ബാക്ക് ഇല്ലാത്തവയാണെങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താതിരിക്കുന്നതാണ് ഉചിതം. 

സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതെങ്കില്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയില്‍ കുറവുണ്ടാകാം. അല്ലെങ്കില്‍ എന്തെങ്കിലും തകരാറുണ്ടാകാം. മറ്റു കമ്പനികളുടെ ഉല്‍പന്നങ്ങളുടെ വില കൂടി പരിശോധിക്കുക. ഷോപ്പിങ് ചെയ്യുന്ന വെബ്‌സൈറ്റില്‍ യൂസര്‍ നെയിമും, പാസ്വേഡും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് പ്രത്യേകമായിരിക്കണം. അതേ യൂസര്‍ നെയിം, പാസ്വേഡ് എന്നിവ മറ്റൊരിടത്തും ഉപയോഗിക്കരുത്. 

ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ആണ് കൂടുതല്‍ സുരക്ഷിതം. കാരണം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നാലും ക്രെഡിറ്റ് കാര്‍ഡിന് പര്‍ച്ചേസ് ലിമിറ്റ് ഉള്ളതുകൊണ്ട് കൂടുതല്‍ തട്ടിപ്പ് നടത്താന്‍ സാധ്യമല്ല. കമ്പനിയുടെ ഷിപ്പിങ് നിബന്ധനകള്‍ മനസ്സിലാക്കുക. ചാര്‍ജ് അറിഞ്ഞതിനുശേഷം മാത്രം ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുക. ട്രാക്ക് ചെയ്യാനും ഇന്‍ഷുറന്‍സ് സൗകര്യവും നല്‍കുന്നുണ്ടോ എന്നും അറിഞ്ഞിരിക്കാം. കൃത്യ സമയത്തിനകം ഡെലിവറി ചെയ്യുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക. 

ഓണ്‍ലൈന്‍ ഗിഫ്റ്റ് കാര്‍ഡ് വാങ്ങുമ്പോള്‍, കാര്‍ഡിന്റെ കാലാവധി, മറ്റ് നിബന്ധനകള്‍ എന്നിവ വിശദമായി വായിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സോഷ്യല്‍ സെക്ക്യൂരിറ്റി വിശദാംശങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയവയെല്ലാം ചോദിക്കുന്നുണ്ടെങ്കില്‍, ആ ഇടപാടുകള്‍ സുരക്ഷിതമാകണം എന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സൈറ്റുകളില്‍നിന്നുള്ള ഷോപ്പിങ് ഒഴിവാക്കുക.

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved