ഷവോമി ഉല്‍പ്പന്നങ്ങളുടെ വ്യാജന്‍ ഡല്‍ഹിയില്‍ സുലഭം; ഉപഭോക്താക്കള്‍ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ വ്യാജന്‍മാരുടെ കെണിയില്‍ കുടുങ്ങും

December 07, 2019 |
|
Lifestyle

                  ഷവോമി ഉല്‍പ്പന്നങ്ങളുടെ വ്യാജന്‍ ഡല്‍ഹിയില്‍ സുലഭം; ഉപഭോക്താക്കള്‍ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ വ്യാജന്‍മാരുടെ കെണിയില്‍ കുടുങ്ങും

ന്യൂഡല്‍ഹി: ചൈനീസ് ടെക് കമ്പനിയായ ഷവോമിയുടെ വ്യാജ പതിപ്പുകള്‍ വിപണിയില്‍ ഇന്ന് ശക്തമാണ്. ഉപഭോക്താക്കള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍  വ്യാജന്‍മാരുടെ കെടണിയില്‍ കുടുങ്ങുമെന്നുറപ്പാണ്. ഈ വര്‍ഷം അവസാനപാദത്തോടെ ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങി മുന്‍നിര ചൈനീസ് ഇലക്ടോണിക്സ് കമ്പനിയായ ഷവോമി എത്തുമ്പോള്‍ ഇപ്പോഴിതാ ലക്ഷങ്ങള്‍ വിലമതിക്കുന്ന 2000ലധികം വ്യാജ ഷവോമി ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. ഡല്‍ഹിയിലെ ഗാഫര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഷാവോമിയുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 

ഷവോമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഏകദേശം മുപ്പത് ലക്ഷത്തോളം വില വരുന്ന ഉല്‍പ്പന്നങ്ങളാണ് പൊലീസ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. ഷാവോമിയുടെ ഇന്ത്യന്‍ സംഘവും പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ നാല് വില്‍പനക്കാരും പൊലീസ് പിടിയിലായി. ഇവരെ കോടതി റിമാന്റ് ചെയ്തു.

ഐംഐ പവര്‍ബാങ്കുകള്‍, എംഐ നെക്ക് ബാന്‍ഡുകള്‍, എംഐ ട്രാവല്‍ അഡാപ്റ്ററുകള്‍, എംഐ ഇയര്‍ഫോണ്‍ ബേസിക് വിത്ത് മൈക്ക്, എംഐ വയര്‍ലെസ് ഹെഡ്‌സെറ്റ്, എംഐ എയര്‍ ഡോട്ട്‌സ്, എംഐ 2 ഇന്‍ വണ്‍ യുഎസ്ബി കേബിള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ വ്യാജ ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ റഡ്മി എയര്‍ ഡോട്‌സ് ഷാവോമി ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല.

പക്ഷെ, അതിന്റെ വ്യാജന്‍ ഗാഫര്‍ മാര്‍ക്കറ്റില്‍ സുലഫമായിരുന്നു എന്നതാണ് അധികൃതരെ ഞെട്ടിച്ചത്. രാജ്യത്ത് വ്യാജ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ബാധിച്ച ഒരേയൊരു കമ്പനി ഷവോമി മാത്രമല്ല. വിപണിയില്‍ ഒന്നാമത് എത്തുന്നതിനുമുമ്പ് ഇന്ത്യന്‍ വിപണിയില്‍ നോക്കിയ, സോണി എറിക്സണ്‍, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു

വ്യാജ ഷാവോമി ഉല്‍പന്നങ്ങള്‍ എങ്ങനെ തിരിച്ചറിയാം

1. റീട്ടെയില്‍ ബോക്സുകളുടെ പാക്കേജിംഗും ഗുണനിലവാരവും വളരെ വ്യത്യസ്തമാണ്. യഥാര്‍ത്ഥ പാക്കേജിങ് സാധൂകരിക്കാന്‍ നിങ്ങള്‍ക്ക് ഏത് മി ഹോം / മി സ്റ്റോര്‍ സന്ദര്‍ശിക്കാവുന്നതാണ്.

2. ഉല്‍പ്പന്നത്തിലെ യഥാര്‍ത്ഥ മി ലോഗോ പരിശോധിക്കുക, അത് അംഗീകൃതമാണോ എന്ന് നിങ്ങള്‍ക്കറിയാം. പാക്കേജിംഗിന്റെ യഥാര്‍ത്ഥ ലോഗോ മി.കോമില്‍ കാണാം.

3. അംഗീകൃത ഫിറ്റ്നസ് ഉല്‍പ്പന്നങ്ങളായ മി ബാന്‍ഡ് മി ഫിറ്റ് അപ്ലിക്കേഷന്‍ അനുയോജ്യത ഉണ്ടായിരിക്കും.

4. യഥാര്‍ത്ഥ ബാറ്ററികള്‍ ലി-പോളി ബാറ്ററികളാണെന്ന് സൂചിപ്പിക്കുന്ന ഒരു അടയാളം വഹിക്കും - അതേസമയം ലി-അയണ്‍ പോലുള്ള അടയാളങ്ങള്‍ അവ ഷാവോമിയല്ലെന്ന് അര്‍ത്ഥമാക്കുന്നു.

5. അനധികൃതമായവ വളരെ ദുര്‍ബലവും എളുപ്പത്തില്‍ തകരാറിലായതുമായതിനാല്‍ യഥാര്‍ത്ഥ യുഎസ്ബി കേബിളുകള്‍ ഷാവോമിയില്‍ നിന്നും വ്യാജ വസ്തുക്കളില്‍ നിന്നും തിരിച്ചറിയാന്‍ കഴിയും.

Related Articles

© 2024 Financial Views. All Rights Reserved