തൊഴിൽ വെട്ടിക്കുറച്ച് ഫാഷൻ റീട്ടെയിലർ എച്ച് ആൻഡ് എം; ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് തൊഴിലാളികളെ താൽക്കാലികമായി പിരിച്ചുവിടും; കൊറോണ വൈറസ് ആഘാതത്തിൽ ബിസിനസ്സ് മാന്ദ്യത്തിൽ

March 25, 2020 |
|
News

                  തൊഴിൽ വെട്ടിക്കുറച്ച് ഫാഷൻ റീട്ടെയിലർ എച്ച് ആൻഡ് എം; ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് തൊഴിലാളികളെ താൽക്കാലികമായി പിരിച്ചുവിടും; കൊറോണ വൈറസ് ആഘാതത്തിൽ ബിസിനസ്സ് മാന്ദ്യത്തിൽ

കൊറോണ വൈറസ് ആഘാതം മൂലം ബിസിനസിന് മാന്ദ്യത്തിലായതിനാൽ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് തൊഴിലാളികളെ താൽക്കാലികമായി പിരിച്ചുവിടുകയാണെന്ന് ഫാസ്റ്റ്-ഫാഷൻ റീട്ടെയിലർ എച്ച് ആൻഡ് എം തിങ്കളാഴ്ച പറഞ്ഞു. ലാഭവിഹിതത്തിനുള്ള പദ്ധതികളും റദ്ദാക്കിയതായി സ്വീഡിഷ് ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നായ എച്ച് ആൻഡ് എം, അതിന്റെ എല്ലാ മികച്ച വിപണികളിലെയും സ്റ്റോറുകൾ പൂർണ്ണമായും അടച്ചു. ജർമ്മനി, യുഎസ് എന്നിവയുൾപ്പെടെ യു‌കെയിലെ എല്ലാ സ്റ്റോറുകളും കഴിഞ്ഞ വാരാന്ത്യത്തിൽത്തന്നു അടച്ചു. ലോകമെമ്പാടുമുള്ള 5,062 സ്റ്റോറുകളിൽ 3,441 എണ്ണം അടച്ചതായി തിങ്കളാഴ്ച രാവിലെ കമ്പനി അറിയിച്ചു. വിപണിയിൽ ആവശ്യക്കാർ കുറയുകയും മാർച്ച് മാസം വരെ വിൽപ്പനയെ സാരമായി ബാധിക്കുകയും ചെയ്തതായി വിവരം പുറത്ത് വന്നിട്ടുണ്ട്.

വിൽപ്പന മന്ദഗതിയിലായ എച്ച് ആൻഡ് എം തങ്ങളുടെ ബിസിനസ്സ് അവലോകനം ചെയ്യുകയാണെന്നും ചെലവ് കുറയ്ക്കുന്നതിനുള്ള വഴികൾ തേടുകയാണെന്നും പറഞ്ഞു. നിരവധി വിപണികളിൽ താൽക്കാലിക പിരിച്ചുവിടലിനെക്കുറിച്ച് ചർച്ച ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് എത്ര പേരെ ബാധിക്കുമെന്ന് ഇതുവരെ കണക്കാക്കാൻ കഴിയില്ലെന്നും അത് വ്യക്തമാക്കി. അതേപോലെ കൊറോണ സാഹചര്യം ബിസിനസിനെ പ്രതികൂലമായി ബാധിച്ചതിനാൽ ചില ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും എച്ച് ആൻഡ് എം അറിയിച്ചു. മാസ്ക് പോലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ആവശ്യമുള്ള ആശുപത്രികളിൽ എത്തിക്കുന്നതിനായി തങ്ങളുടെ വിതരണ ശൃംഖല പുനർനിർമ്മിക്കുകയാണെന്ന് കമ്പനി കഴിഞ്ഞ വാരാന്ത്യത്തിൽ പറഞ്ഞിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved