ഫിനാബ്ലറിന് പുതിയ സിഇഒ ആയി ഭൈരവ് ത്രിവേദ്; നിയമനം പ്രമോദ് മങ്ങാട്ടിന്റെ രാജിയെ തുടര്‍ന്ന്; നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിച്ച് പരിചയവും ത്രിവേദിക്കുണ്ട്

April 03, 2020 |
|
News

                  ഫിനാബ്ലറിന് പുതിയ സിഇഒ ആയി ഭൈരവ് ത്രിവേദ്; നിയമനം പ്രമോദ് മങ്ങാട്ടിന്റെ രാജിയെ തുടര്‍ന്ന്; നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിച്ച് പരിചയവും ത്രിവേദിക്കുണ്ട്

അബുദാബി: സാമ്പത്തിക പ്രതിസന്ധിയും, ബിസിനസ് മേഖലയിലെ പ്രവര്‍ത്തന ശേഷിയും നഷ്ടപ്പെട്ട പ്രമുഖ പണമിടപാട്, വിദേശ കറന്‍സി വിനിമയ സ്ഥാപനമായി ഫിനെബ്ലറിന്റെ പുതിയ സിഇഒ ആയി  ഭൈരവ് ത്രിവേദി. പ്രമോദ് മങ്ങാട്ട് സിഇഒ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.  ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.  ത്രിവേദി കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായതില്‍ അതിയായ ഫിനെബ്ലറിന്റെ സഹ ചെയര്‍മാനും നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മിഷേല്‍ ടോമാലിന്‍ പറഞ്ഞു.ന്യൂതന സാങ്കേതികവിദ്യകളിലും പേയ്മെന്റ് മേഖലയിലും ആഴത്തിലുള്ള അറിവും, പ്രവര്‍ത്തന പരിചയവുമുള്ള വ്യക്തിയാണ് ത്രിവേദി.     മാത്രമല്ല 25 വര്‍ഷം കറന്‍സി വിനിമയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയവുമണ്ട്.  

അതേസമയം ത്രിവേദി യുഎഇയിലെ മറ്റൊരു പണമിടപാട് കമ്പനിയായ നെറ്റ്വര്‍ക്ക് ഇന്റെര്‍നാഷണലിന്റെ സിഇഒ ആയും ഡയറക്ടര്‍ ബോര്‍ഡ് ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  സിറ്റിബാങ്ക് മാനേജിംഗ് ഡയറക്ടറായും റെമിറ്റന്‍സ് വിഭാഗം ആഗോള മേധാവിയായും ത്രിവേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഫിനാബ്ലറിന്റെ തകര്‍ച്ച സ്ഥാപകനായ ഷെട്ടിയും മറ്റ് സംഘങ്ങളും നടത്തിയ സാമ്പത്തിക ക്രമക്കേട് മൂലമാണെന്നാണ് വിലയിരുത്തല്‍. എന്‍എംസിയില്‍ നടന്ന സാമ്പത്തിക തിരിമറി ഫിനാബ്ലറിനെയും ഗുരുതരമായി ബാധിക്കുകയും ചെയ്തു. 

യുഎഇയിലെ ഏറ്റവും വലിയ  ആശുപത്രി ശൃഖലയായ  എന്‍എംസിയുടെ ചെയര്‍മാനും ഡയറക്ടറം കൂടിയായ എച്ച് ജെ മാര്‍ക്ക്  ടോംപ്കിന്‍സ് രാജിവെച്ചതായി വിവരം. ആരോഗ്യപരമായ കാരണങ്ങള്‍ മൂലമാണ് ടോംപ് കിന്‍സ് രാജിവെക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അനാരോഗ്യം മൂലം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍  നിന്നും ചുമതലകളില്‍ നിന്നും ആഴ്ച്ചകളോളം വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. അതേസമയം ടോംപ്കിന്‍സിന് പകരം  അദ്ദേഹത്തിന് പകരം ഫൈസല്‍ ബെല്‍ഹോളനെ കമ്പനി നിയമിക്കുകയും ചെയ്തു. എന്നാല്‍ എന്‍എംസി  ഹെല്‍ത്ത് കെയര്‍ നിലവില്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. 

2012 ല്‍ കമ്പനിയുടെ ഐപിഒയ്ക്ക് മുന്‍പ് ചെയര്‍മാനായിരുന്ന ടോംപ്കിന്‍സ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അനാരോഗ്യം അനുഭവിക്കുകയായിരുന്നു.  എന്നാല്‍ എന്‍എംസി ഇപ്പോള്‍ നേരിടുന്ന അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ രാജി. കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറികളുടെയും, കടബാധ്യതകളുടെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നതാണ്.    

അതേസമയം എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് റീസ്ട്രെക്ചറിംഗ് ഓഫീസറായി പിഡബ്ല്യൂസിയിലെ മുന്‍ റീസ്ട്രെക്ചറിംഗ് പാര്‍ടണറായ മാത്യു ജെ വില്‍ഡിനെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനി ഇപ്പോള്‍ നേരിടുന്ന  സാമ്പത്തിക പ്രതിസന്ധിയടക്കം പരിഹരിക്കുകയെന്നതാണ് മാത്യു ജെ വിള്‍ഡന് മുന്‍പിലുള്ള വെല്ലുവിളികള്‍.

എന്നാല്‍ എന്‍എംസിയുടെ ആകെ വരുന്ന കടബാധ്യത 6.6 ബില്യണ്‍ ഡോളറാണെന്നാണ് വിവരം.  നേരത്തെ അഞ്ച് ബില്യണ്‍ ഡോളറിന്റെ കടബാധ്യതയായിരുന്നു എന്‍എംസിയുടെ ബോര്‍ഡ് കണ്ടെ്ത്തിയത്.  ഇപ്പോള്‍ 1.6 ബില്യണ്‍ ഡോളറിന്റെ പുതിയ  കടം കൂടി കണ്ടെത്തിയെന്നാണ് വിവരം.  360 മില്യണ്‍ ഡോളറിന്റെ ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളും, 460 മില്യണ്‍ ഡോളറിന്റെ പുതിയ 460 ഡോളറിന്റെ സുകുകളും പുതുതായി കണ്ടെത്തിയെന്ന് കമ്പനി ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ സമര്‍പ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ മാസം തുടക്കത്തില്‍  അഞ്ച് ബില്യണ്‍ ഡോളറിന്റെ  കടബാധ്യതയാണ് കമ്പനി കണ്ടെത്തിയിരുന്നത്. കമ്പനിയുടെ സ്ഥാപകനായ ബിആര്‍ ഷെട്ടിയും, സംഘവും നടത്തിയ സാമ്പത്തിക തിരിമറിയാണ് കടബാധ്യത പെരുകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved