ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച്

March 22, 2019 |
|
News

                  ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച്

2019ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി പ്രമുഖ റേറ്റിങ് എജന്‍സിയായ ഫിച്ച്. ഫിച്ചിന്റെ അഭിപ്രായമനുസരിച്ച് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി  കുറയുമെന്നാണ് പറയുന്നത്. അതേസമയം ഫിച്ച്  ഇതിന് മുന്‍പ് നടത്തിയ പ്രവചനത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 7 ശതമാനം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. 

2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി ഉയരുമെന്നാണ് ഫിച്ച് അഭിപ്രായപ്പെടുന്നത്. ആര്‍ബിഐ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ സാമ്പത്തിക മേഖലയ്ക്ക് പുതിയ വെല്ലുവിളി ഉണ്ടായെന്നും വിലയിരുത്തലുണ്ട്.

എന്നാല്‍ ആര്‍ബിഐ 0.25 ബേസിസ് കുറവ് വരുത്തി പലിശ നിരക്ക് കുറച്ച തീരുമാനം മൂലം ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്നും ഫിച്ച് വിലയിരുത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വ്യാപാരത്തില്‍ നേരിടുന്ന പ്രതിസന്ധി കാരണം വരും ദിവസങ്ങളില്‍ എണ്ണ വില വര്‍ധിക്കുന്നതിന് കരാണമാകും. 

 

 

Related Articles

© 2024 Financial Views. All Rights Reserved