2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഫിച്ച്

June 18, 2019 |
|
News

                  2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഫിച്ച്

ന്യൂഡല്‍ഹി: റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് പുതിയ നിരീക്ഷണം നടത്തിയിരിക്കുകയാണ്. ജിഡിപി നിരക്ക് നടപ്പു സാമ്പത്തിക വര്‍ഷം 6.6 ശതമാനമായി കുറയുമെന്നാണ് ഫിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷവും ജിഡിപി നിരക്കില്‍ ഇന്ത്യ മോശം പ്രകടനം നടത്തുമെന്നാണ് ഫിച്ച് നിരീക്ഷിച്ചിട്ടുള്ളത്. ഇന്ത്യയുടെ ജിഡിപി നിരക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനമാകുെമന്നാണ് ഫിച്ച് പറഞ്ഞിരിക്കുന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ജിഡിപി നിരക്ക്  പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയിരുന്നില്ല. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമായിരുന്നു ജിഡിപി നിരക്കില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്‌ലുക്ക് നടത്തിയ നിരീക്ഷണ പ്രകാരം 2020-2021 സാമ്പത്തിക വര്‍ഷം 7.1 ശതമാനമായ് ജിഡി പി നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നും, 2021-2022 സാമ്പത്തിക വര്‍ഷം ഡജഡിപി നിരക്ക് 7.0 ശതമാനമായി കുറയുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രേഖപ്പെടുത്തയത്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 5.8 ശതമാനമായി രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved