ലോക്ക്ഡൗണിൽ വിതരണ തടസ്സങ്ങൾ നേരിട്ട് വൻകിട ഭക്ഷ്യ കമ്പനികൾ; പാക്ക് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ സർക്കാരിനോട് സഹായ അഭ്യർത്ഥന

March 27, 2020 |
|
News

                  ലോക്ക്ഡൗണിൽ വിതരണ തടസ്സങ്ങൾ നേരിട്ട് വൻകിട ഭക്ഷ്യ കമ്പനികൾ; പാക്ക് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല  പുനഃസ്ഥാപിക്കാൻ സർക്കാരിനോട് സഹായ അഭ്യർത്ഥന

ന്യൂഡൽഹി: കോവിഡ് -19 പകർച്ചാവ്യാധിയെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കെ സംസ്ഥാനതലത്തിൽ വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് വൻകിട ഭക്ഷ്യ കമ്പനികൾ അറിയിച്ചു. വിതരണ ശൃംഖല ഉടൻ പുനഃസ്ഥാപിക്കാൻ സർക്കാർ പിന്തുണയും ഇടപെടലും ആവശ്യമാണെന്ന് ബിസ്കറ്റ് ഉൽപ്പാദക ഭീമനായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു. വിതരണ ശൃംഖലയിലെ ഒരു കണ്ണിയെങ്കിലും തകർന്നാൽ, അടുത്ത 7-10 ദിവസത്തിനുള്ളിൽ പാക്കേജ് ചെയ്ത ഭക്ഷണങ്ങളുടെ വൻ ശേഖരം ഇല്ലാതാകും. കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് ജില്ലാ തലത്തിൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക അധികാരികളുമായി ഇക്കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചില അംഗീകാരങ്ങൾ നേടിയിട്ടുള്ളതായും സൺഫീസ്റ്റ് ബിസ്‌ക്കറ്റ് മുതൽ ബി നാച്ചുറൽ ജ്യൂസ് വരെയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന ഐടിസിയുടെ വക്താവ് പറഞ്ഞു. വൃത്തിയാക്കുന്നതിനാവശ്യമായ അവശ്യവസ്തുക്കളുടെ ഉത്പാദനം, വിതരണം എന്നിവ തുടരുന്നതിന് അനുമതി തേടുന്നതിനായി സംസ്ഥാന സർക്കാർ അധികാരികളുമായി ചർച്ച നടത്തുന്നുണ്ട്. അതിനാൽ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു ക്ഷാമം ഉണ്ടാകില്ലെന്നും അവർ പറഞ്ഞു.

കേന്ദ്രസർക്കാർ അനുമതികൾ നൽകിയിട്ടുണ്ടെങ്കിലും അവ ജില്ലാതല അധികാരികൾക്ക് നൽകിയിട്ടില്ലെന്നും കമ്പനികൾ പറഞ്ഞു. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ വ്യവസായം വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നു. ഇത് റീട്ടെയിൽ തലത്തിൽ സ്റ്റോക്ക് തീരുന്ന സാഹചര്യങ്ങളിലേക്ക് നയിക്കുന്നുവെന്ന് പ്രതാപ് സ്നാക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷിസ് ബസു പറഞ്ഞു. അതുപോലെ തന്നെ റൊട്ടി വിതരണത്തിനും ബദൽ പരിഹാരങ്ങൾ തേടുന്നതായി ബോൺ ഗ്രൂപ്പ് ഡയറക്ടർ അമീന്ദർ സിംഗ് പറഞ്ഞു.

റൊട്ടി എത്തിക്കുന്നതിൽ ഞങ്ങൾക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുന്നതിനാൽ, ഉപഭോക്താക്കൾക്കും ​​മറ്റ് ആവശ്യക്കാർക്കും ​​റൊട്ടിയും മറ്റ് അവശ്യവസ്തുക്കളും എടുക്കാൻ കഴിയുന്ന പ്രത്യേക പോയിന്റുകൾ എല്ലാ നഗരങ്ങളിലും നൽകാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved