മെയ് മാസത്തില്‍ 3,207 കോടിയുടെ എഫ്പിഐ പിന്‍വിലക്കപ്പെട്ടു

May 13, 2019 |
|
News

                  മെയ് മാസത്തില്‍ 3,207 കോടിയുടെ എഫ്പിഐ പിന്‍വിലക്കപ്പെട്ടു

മെയ് മാസത്തില്‍ പിന്‍വലിക്കപ്പെട്ടത് 3,207 കോടി എഫ്പിഐയെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ മെയ് മാസത്തിന് തുടക്കമിട്ടത് വില്‍പ്പന കേന്ദ്രീകരിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മെയ് മാസത്തില്‍ ഏഴ് വ്യാപാര വിഭാഗങ്ങളില്‍ നിന്നായി 3.207 കോടി അറ്റ പിന്‍വലിക്കലാണ് നടന്നിട്ടുള്ളത്.

എഫ്പിഐ വഴി മെയ് രണ്ട് മുതല്‍ 10 വരെ ഇക്വിറ്റികളില്‍ നിന്നായി 1,344.72 കോടി രൂപയുടെ പിന്‍വലിക്കലാണ് ആകെ നടന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം ഡെറ്റ് വിപണിയില്‍ നിന്നും വലിയ തുകയാണ് പിന്‍വലിച്ചത്. ഡെറ്റ് മേഖലയില്‍ നിന്ന് 4,552.20 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് നടന്നത്. 

യുഎസ്-ചൈന വ്യാപാര തര്‍ക്കവും, രാഷ്ട്രീയ പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസത്തില്‍ 45,981 കോടി രൂപയുടെയും, ഫിബ്രുവരിയില്‍ 11,182 കോടി രൂപയുടെ അറ്റ നിക്ഷേപം പിന്‍വലിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മെയ് മാസത്തില്‍ അനുഭപ്പെട്ട പ്രതിസന്ധിയെ പറ്റി കൂടുതല്‍ ആശങ്കയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved