Latest News ഹമ്പോ...4.80 ലക്ഷം വിലയുള്ള സ്മാര്‍ട്ട് ഫോണ്‍! റെഡ്മി കെ 20 ഹാന്‍സെറ്റിന്റെ വില കേട്ട് അമ്പരന്ന് ടെക്ക് ലോകം; ആവരണത്തില്‍ വൈരക്കല്ലുകളും; സെല്‍ഫി ഷോട്ടുകള്‍ക്കായി മാത്രം 20 മെഗാപിക്‌സല്‍ മോട്ടോറൈസ്ഡ് പോപ്-അപ് ക്യാമറയും ഐഎംഎഫില്‍ നിന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡെ പടിയിറങ്ങിയേക്കും; പടിയിറക്കം കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കവെ ഓഹരി വിപണി ഇന്ന് നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി; സെന്‍സെക്‌സ് 84.60 പോയിന്റ് ഉയര്‍ന്നു 'ഇതുവരെയുള്ള വളര്‍ച്ചയുടെ ഇരട്ടി തിളക്കമുള്ള ഭാവി വിപ്രോയ്ക്കുണ്ട്'; പടിയിറങ്ങും മുന്‍പ് അസിം പ്രേംജി ഓര്‍മ്മിപ്പിച്ചത് വെജിറ്റബിള്‍ ഓയില്‍ കമ്പനിയില്‍ നിന്നുള്ള ഐടി ഭീമന്റെ വളര്‍ച്ച; റിഷാദ് പ്രേംജി ചുമതലയേല്‍ക്കുന്നത് 31ന് എസ്ബിഐക്ക് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ; ബാങ്കിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എസ്ബിഐ വന്‍ വീഴ്ച്ച വരുത്തി

എഫ്പിഐ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു; ജൂണില്‍ 11,132 കോടി രൂപയുടെ എഫ്പിഐ നിക്ഷേപം രേഖപ്പെടുത്തി

June 17, 2019 |
|
Investments

                  എഫ്പിഐ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു; ജൂണില്‍ 11,132  കോടി രൂപയുടെ എഫ്പിഐ നിക്ഷേപം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: എഫ്പിഐയില്‍ ജൂണ്‍  മാസത്തില്‍ 11,132 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ വിറ്റഴിക്കലിലാണ് പ്രധാനമായും ഏര്‍പ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് എഫ്പിഐ നിക്ഷേപങ്ങളില്‍ കുറവുണ്ടാകുന്നതിന് കാരണമായത്.

അതേസമയം വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികരാത്തിലെത്തിയതോടെ എഫ്പിഐ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതിന് കാരണമായി. ജൂണ്‍ 3-14 വരെയുള്ള കാലയളവില്‍ എഫ്പിഐ നിക്ഷേപങ്ങളില്‍ ചില വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാണിക്കുന്നു. 

ഇക്വിറ്റി മേഖലയിലെ നിക്ഷേപങ്ങളില്‍ 1,517.12 കോടി രൂപയും, ഡാറ്റ് മേഖലയില്‍  9,615.64  കോടി രൂപയുമാണ വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്. എഫ്പിഐകള്‍ നടത്തിയ നിക്ഷേപം മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്  9,031.15 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 16,093 കോടി രൂപയുമാണ് എഫ്പിഐയില്‍ അറ്റനിക്ഷേപമായി രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസം ഇത് 11,182  കോടി രൂപയുമാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved