നെഫ്റ്റ്, ആര്‍ടിജിഎസ് സേവനം ജൂലായ് ഒന്നുമുതല്‍ സൗജന്യമായി ലഭിക്കും; എടിഎം ചാര്‍ജിനെ പറ്റി പഠിക്കാന്‍ ആര്‍ബിഐ പ്രത്യേക സമിതിക്ക് രൂപം നല്‍കി

June 12, 2019 |
|
Banking

                  നെഫ്റ്റ്, ആര്‍ടിജിഎസ് സേവനം ജൂലായ് ഒന്നുമുതല്‍ സൗജന്യമായി ലഭിക്കും; എടിഎം ചാര്‍ജിനെ പറ്റി പഠിക്കാന്‍ ആര്‍ബിഐ പ്രത്യേക സമിതിക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ ജൂലൈ ഒന്നു മുതല്‍ സൗജന്യമായി ലഭിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. എടിഎം ചാര്‍ജിനെ പറ്റി പഠിക്കാനും, വിലയിരുത്താനും പുതിയ സമിതിയെ നിയോഗിക്കുകയും ചെയ്യും. ആര്‍ടിജിഎസ്, നെഫ്റ്റ് സംവിധാനം വഴിയുള്ള പണിമിടപാട് സൗജന്യവത്ക്കരിക്കുന്നതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത് ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിച്ച് കറന്‍സി ഇടപാടുകള്‍ കുറക്കുക എന്നതാണ്. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നെഫ്റ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒന്നു മുതല്‍ അഞ്ച് രൂപ വരെയും, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് 5 മുതല്‍ 50 രൂപവരെയും അധിക തുക ഈടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തിലാണ് നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് ഈടാക്കിയരുന്ന തുക പിന്‍വിലക്കുമെന്നറിയിച്ചത്. പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.

അതേസമയം രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസ് നിരക്കിനെ പറ്റി പഠിക്കാന്‍ ആര്‍ബിഐ പുതിയ സമിക്ക് രൂപം നല്‍കുകയും ചെയ്തു. എടിഎം ചാര്‍ജുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ട് സമിതി ഉടന്‍ സമര്‍പ്പിക്കും. രണ്ട് മാസത്തിനകം സമിതി എടിഎം ചാര്‍ജിനെ പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.

എടിഎം സേവനങ്ങള്‍ക്ക് ബാങ്കുകള്‍ അധിക തുക ഈടാക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ഇപ്പോള്‍ പുനപരിശോധനയ്ക്കായ് പുതിയ സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് വി ജി കണ്ണനാകും സമിതിയുടെ തലപ്പത്തിരിക്കകുന്ന പ്രമുഖന്‍. ആറ് പേരടങ്ങുന്ന സമിതിക്കാണ് ആര്‍ബിഐ ഇപ്പോള്‍ രൂപം നല്‍കിയിട്ടുള്ളത്.

 

Related Articles

© 2024 Financial Views. All Rights Reserved