ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ഇന്ന്; ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗം സൗദി അറേബ്യയുടെ അധ്യക്ഷതയില്‍

September 22, 2020 |
|
News

                  ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ഇന്ന്; ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗം സൗദി അറേബ്യയുടെ അധ്യക്ഷതയില്‍

റിയാദ്: ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടിയുടെ മുന്നോടിയായാണ് വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പ്രതികൂല സാഹചര്യത്തില്‍ വാണിജ്യ, നിക്ഷേപ രംഗത്ത് ഉണ്ടാവേണ്ട പുതിയ നിലപാടുകള്‍, ജി 20 അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കല്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസ്ബി, നിക്ഷേപ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കും.

മന്ത്രിതല യോഗത്തിന് ശേഷം ഇരുവരും ചേര്‍ന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിസന്ധി നേരിടാന്‍ ജി 20 രാജ്യങ്ങള്‍ മെയ് 14 ന് എടുത്ത തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലൂടെ സാമ്പത്തിക മേഖലയും വിപണി മത്സരവും സജീവമാക്കുന്നതിനെക്കുറിച്ച് മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.

Related Articles

© 2024 Financial Views. All Rights Reserved