Latest News എയര്‍ ഇന്ത്യക്ക് അധിക സാമ്പത്തിക ബാധ്യത; എണ്ണക്കമ്പനികള്‍ക്ക് മാത്രം നല്‍കാനുള്ളത് 5,000 കോടി രൂപ ദുബായിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ ഒഴുക്ക്; ആറ് മാസംകൊണ്ട് ദുബായില്‍ റജിസ്റ്റര്‍ ചെയ്തത് 2,208 ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ തിരിച്ചുവിളിച്ച് ട്രംപിന്റെ പുതിയ നീക്കം; വ്യാപാര യുദ്ധം നീങ്ങില്ലെന്ന് വ്യക്തം അരിയും പച്ചക്കറിയുമടക്കം 5000ലേറെ അവശ്യ സാധനങ്ങള്‍ ആമസോണ്‍ ഇനി എത്തിച്ച് തരും; 'ആമസോണ്‍ ഫ്രഷ്' ആരംഭിച്ചത് ബെംഗലൂരുവില്‍; ഓണ്‍ലൈന്‍ ഗ്രോസറി വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ നീക്കം ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

നിങ്ങള്‍ വായുവില്‍ എഴുതിയാലും ഈ സ്‌ക്രീനില്‍ തെളിയും; സാംസങ് പ്രേമികള്‍ക്കിടയില്‍ തരംഗമാവാന്‍ എസ് 10 നോട്ട് സീരീസ്; 78,000 രൂപ വിലയില്‍ എത്തുന്ന ഫോണില്‍ ഞെട്ടിക്കുന്ന ഫീച്ചറുകള്‍

August 08, 2019 |
|
Lifestyle

                  നിങ്ങള്‍ വായുവില്‍ എഴുതിയാലും ഈ സ്‌ക്രീനില്‍ തെളിയും; സാംസങ് പ്രേമികള്‍ക്കിടയില്‍ തരംഗമാവാന്‍ എസ് 10 നോട്ട് സീരീസ്; 78,000 രൂപ വിലയില്‍ എത്തുന്ന ഫോണില്‍ ഞെട്ടിക്കുന്ന ഫീച്ചറുകള്‍

സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചവയായിരുന്നു സാംസങ് ഗാലക്‌സി എസ് 10 സീരിസ്. 2019ന്റെ ആരംഭത്തില്‍ ഇഉപഭോക്താക്കളിലേക്ക് എത്തിച്ച എസ് 10 സീരീസും അതില്‍ ഏറ്റവും ശ്രദ്ധ നേടിയ എസ് 10 പ്ലസും എസ് 10 ഇയും വന്‍ ലാഭമാണ് കമ്പനിയ്ക്ക് നേടിക്കൊടുത്തത്. ഇതോടെയാണ് പുത്തന്‍ നോട്ട് സീരീസ് ഇറക്കാന്‍ കമ്പനി തീരുമാനിക്കുന്നതും. രണ്ട് വ്യത്യസ്തമായ മോഡലുകളുമായിട്ടാണ് ഗാലക്‌സി എസ് 10 നോട്ട് സീരീസ് തരംഗം സൃഷ്ടിക്കാന്‍ എത്തുന്നത്. 

ഗാലക്സി നോട്ട് 10ന്  6.3 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനും ഗാലക്സി നോട്ട് 10 പ്ലസിന് 6.8 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുമാണുള്ളത്. ബാറ്ററി ശേഷിയിലും ക്യാമറയിലും റാമിലും വിലയിലുമെല്ലാം ഈ രണ്ട് മോഡലുകളും തമ്മില്‍ വ്യത്യാസമുണ്ട്. ഏകദേശം 78,000 രൂപയാണ് ഗാലക്സി നോട്ട് 10 പ്ലസ്സിന്റെ വില. നോട്ട് 10-ന് 67,000 രൂപയോളവും. രണ്ട് ഉത്പന്നങ്ങളും ഓഗസ്റ്റ് 20-ഓടെ മാത്രമേ ഇന്ത്യയില്‍ ലഭ്യമാവൂ. ഗാലക്സി നോട്ട് 10 പ്ലസ്സില്‍ത്തന്നെ രണ്ട് മോഡലുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് 78,000 രൂപ.

12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 85,000 രൂപയിലേറെ വിലയുണ്ട്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് നോട്ട് 10-ന്റെ പ്രത്യേകത. നോട്ട് 10 5ജി മോഡല്‍ ഇറക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അത് ലഭ്യമാവുകയില്ല. നോട്ട് 10 പ്ലസ്സില്‍ ഒരു ടിബി വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനാവും. എന്നാല്‍, നോട്ട് 10-ല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവില്ല. പുതുക്കിയ സ്റ്റൈലസ് എസ്-പെന്‍ രണ്ട് മോഡലിലും ഉപയോഗിക്കാനാവും.

ബ്ലൂടൂത്ത് കണക്ടിവിറ്റിക്ക് പുറമെ, വായുവില്‍ എഴുതിക്കാണിച്ചാല്‍പ്പോലും സ്്ക്രീനില്‍ തെളിയുന്ന സാങ്കേതിക വിദ്യയും പുതിയ എസ്-പെന്നില്‍ ഉണ്ട്. കൈയക്ഷരം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് നിങ്ങള്‍ എസ്-പെന്‍ ഉപയോഗിച്ച് എന്തെഴുതിയാലും അത് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തും. ഇന്ത്യന്‍ ഭാഷകളടക്കം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്. ഹിന്ദിയിലോ ബംഗാളിയിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ എന്തെഴുതിയാലും അതിനെ എസ്-പെന്‍ തിരിച്ചറിഞ്ഞ് ആ ഭാഷയിലേക്ക് മാറ്റും.

നോട്ട് 9-ല്‍ ഉണ്ടായിരുന്നതുപോലെ പ്രസന്റേഷനുകള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന തരത്തിലാണ് എസ്-പെന്‍ നോട്ട് 10 സീരീസിലും സാംസങ് അവതരിപ്പിച്ചിട്ടുള്ളത്. പേഴ്സണല്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാംസങ് ഡെക്സ് കൂടി ഈ സീരിസീല്‍ പുതിയതായി വരുന്നുണ്ട്. സാധാകകണ ടൈപ്പ്-സി യു.എസ്.ബി. കോഡ് ഉപയോഗിച്ച് പിസിയുമായി ഡെക്സ് ഘടിപ്പിക്കാനാകും. 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved