ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈ വര്‍ഷം 2.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

April 20, 2019 |
|
News

                  ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈ വര്‍ഷം 2.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

സാമ്പത്തിക പരിഷ്‌കരണം കൂടുതല്‍ നടപ്പിലാക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ഉണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ചാര്‍ടെഡ് അക്കൗണ്ടന്റ്‌സാണ് (ഐസിഎഇഡബ്ല്യു) ഇക്കാര്യം പുറത്തുവിട്ടത്. എണ്ണ വിപണയില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. എണ്ണ ഉത്പാതനം ഒപെക് രാഷ്ട്രങ്ങള്‍ കുറക്കാന്‍ തീരുമാനിച്ചതും, എണ്ണ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചേക്കും. ജിസിസിയുടെ വളര്‍ച്ചയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് എണ്ണ വിപണിയാണ്. എണ്ണ വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായാല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഗള്‍ഫ് രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 46 ശതമാനമാണ് ജഡിപിയില്‍ നിന്നുള്ള വിഹിതമായി ലഭിക്കുന്നത്. 

എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തിയാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന വിലയിരുത്തലും ചില സാമ്പത്തിക നിരീക്ഷകര്‍ നടത്തുന്നുണ്ട്. എണ്ണ വിപണിയില്‍ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് എണ്ണ ഉത്പാദനം സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ കുറക്കാന്‍ തീരുമാനിച്ചത്. എണ്ണ ഉത്പാദനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലും ജിസിസി രാഷ്ട്രങ്ങള്‍ നടത്തിയിട്ടുണ്ട്. 

എണ്ണ വിപണിയിലുണ്ടാകുന്ന തരിച്ചടികളും ജീസിസി രാഷ്ട്രങ്ങളെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്. 2019 എണ്ണ വില ശരാശരി ഒരു ബാരലിന് 64 ഡോളറായിരുന്നു ഉണ്ടായിരുന്നത്. ഈ വില സാമ്പത്തിക മേഖലയ്ക്ക് പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ 78 ഡോളറോ, 110 ഡോളറോ വില ഉണ്ടായാല്‍ മാത്രമേ സാമ്പത്തിക പുരോഗതിയും, എണ്ണ വ്യാവസായ മേഖല ശക്തിപ്പെടുകയും ചെയ്യുകയുള്ളൂ. ജിസിസിയുടെ എണ്ണ വിപണിയലുള്ള വളര്‍ച്ച 3.1 ശതമാനം മാത്രമാണ് ഇക്കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 

 

Related Articles

© 2024 Financial Views. All Rights Reserved