കൊറോണ; ഇന്ത്യയില്‍ ജനറിക് മെഡിസിനുകളുടെ വില കൂടിയേക്കും

February 14, 2020 |
|
News

                  കൊറോണ; ഇന്ത്യയില്‍ ജനറിക് മെഡിസിനുകളുടെ വില കൂടിയേക്കും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ മരുന്ന് വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് ഫാര്‍മസിക്യൂട്ടിക്കല്‍ ചേരുവകളുടെ  വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ജനറിക് മരുന്നുകളുടെ വില കൂടുമെന്നാണ് വിവരം. ലോകത്തിന് ജനറിക് മരുന്നുകളുടെ പ്രധാന വിതരണക്കാരാണ് ചൈന. ഇന്ത്യന്‍ കമ്പനികള്‍ 70 ശതമാനം ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും ചൈനയില്‍ നിന്നാണ് വാങ്ങുന്നത്. മൂന്ന് മാസംവരെ ആവശ്യമായ ചേരുവകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മരുന്ന് കമ്പനികള്‍ അറിയിച്ചു.

എട്ട് മുതല്‍ 10 ആഴ്ച വരെ നിലവിലുള്ള സാധനസാമഗ്രികള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ സുഖമമായി കൊണ്ടുപോകാമെന്ന്''ലുപിന്‍ ലിമിറ്റഡിന്റെ ഗ്ലോബല്‍ സോഴ്സിംഗ് ആന്റ് സപ്ലൈ ചെയിന്‍ മേധാവി ദേബബ്രത ചക്രവര്‍ത്തി പറഞ്ഞു.ചൈനയിലെ ഹുബെ പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും കേന്ദ്രീകരിച്ചുള്ള പൊട്ടിത്തെറിയുടെ ഏറ്റവും മോശം അവസ്ഥ ഏപ്രില്‍ മാസത്തോടെ അവസാനിക്കുമെന്ന ശുഭാപ്തിവിശ്വാസം ഇപ്പോള്‍ അവസാനിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചൈനയില്‍ 1400 പേരാണ് മരിച്ചത്. പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved