നരേഷ് ഗോയാലിന്റെ വിദേശ യാത്രക്ക് അനുമതിയില്ല; 18,000 കോടി രൂപ ഉടന്‍ അടച്ചു തീര്‍ത്താല്‍ വിദേശത്തേക്ക് പോകാമെന്ന് കോടതി

July 10, 2019 |
|
News

                  നരേഷ് ഗോയാലിന്റെ വിദേശ യാത്രക്ക് അനുമതിയില്ല; 18,000 കോടി രൂപ ഉടന്‍ അടച്ചു തീര്‍ത്താല്‍ വിദേശത്തേക്ക് പോകാമെന്ന് കോടതി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ചുപോയ ജെറ്റ് എയര്‍വെയ്‌സിന്റെ മേധാവി നരേഷ് ഗോയാലിന് വിദേശത്തേക്ക് പോകുന്നതിനുള്ള വിലക്ക്. വിദേശ യാത്ര നടത്തണമെങ്കില്‍ 18,000 കോടി രൂപ കെട്ടിവെച്ചിട്ട് പോയാല്‍ മതിയെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. നരേഷ് ഗോയാലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദേശ യാത്ര നടത്താനുള്ള  അനുമതിക്ക് ഡല്‍ഹി ഹൈക്കോടതി റദ്ദ് ചെയ്തത്. ജീവനക്കാരുടെ ശമ്പളം നല്‍കാതെ നരേഷ് ഗോയാല്‍ വന്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. 

എന്നാല്‍ ജെറ്റ് എയര്‍വെയ്‌സില്‍ വന്‍ തിരിമറിയും അഴിമതിയും നടന്നിട്ടുണ്ടെന്നാരോപിച്ച് കോര്‍പ്പറേറ്റ് മന്ത്രാലയവും ഗോയാലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ലുക്കൗട്ട് നോട്ടീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.മെയ് 25 ന് ഗോയാലും കുടുംബവും വിദേശത്തേക്ക് പറക്കാന്‍ ശര്മിക്കവെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വിദേശ യാത്ര നടത്താന്‍ അനുമതിയുണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 

പോലീസിന്റെ നടപടിക്കെതിരെ നരേഷ് ഗോയാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് കോടതിയുടെ ഉത്തരവ്. വിദേശത്തേക്ക് യാത്ര പോകണമെങ്കില്‍ 18,000 കോടി രൂപ അടച്ചു തീര്‍ത്തിട്ട് പോയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നരേഷ് ഗോയാല്‍ വിദേശത്തേക്ക് പോയാല്‍ പ്രശ്‌നങ്ങള്‍ക്ക പരിഹാരം ഉണ്ടാകില്ലെന്നും, തിരിച്ചു വരുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് നരേഷ് ഗോയാലിന്റെ വിദേശ യാത്ര കോടതി തടഞ്ഞത്.

 

Related Articles

© 2024 Financial Views. All Rights Reserved