ഗ്ലാന്‍സയുടെ വില കുറഞ്ഞ മോഡലുമായി ടൊയോട്ട

October 12, 2019 |
|
Lifestyle

                  ഗ്ലാന്‍സയുടെ വില കുറഞ്ഞ മോഡലുമായി ടൊയോട്ട

ഗ്ലാന്‍സയുടെ വില കുറഞ്ഞ മോഡലിനെ അവതരിപ്പിക്കുകയാണ് ടൊയോട്ട എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. അടുത്തിടെയാണ് ഗ്ലാന്‍സ വിപണിയിലെത്തുന്നത്. മാന്ദ്യകാലത്തും ബലേനോയെപ്പോലെ തന്നെ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. വിപണിയിലെത്തി കേവലം ആറുമാസത്തിനകം വില്‍പ്പന പതിനൊന്നായിരം യൂണിറ്റ് പിന്നിട്ടതും അടുത്തിടെയാണ്. 

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയ 1.2 ലീറ്റര്‍, കെ 12 എം എന്‍ജിനോടെ ഗ്ലാന്‍സയ്ക്കു പുതിയ അടിസ്ഥാന വകഭേദമാണ് എത്തുന്നത്.  6.97 ലക്ഷം രൂപയാണ് പുതിയ ബേസ് മോഡലിന്റെ ദില്ലി എക്സ്ഷോറൂം വില. നേരത്തെയുള്ള G MT (മില്‍ഡ് ഹൈബ്രിഡ്) ബേസ് മോഡലിന് 7.28 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ഇതിന് പുറമേ V MT, G CVT, V CVT എന്നീ വകഭേദങ്ങളാണ് ഗ്ലാന്‍സയ്ക്കുള്ളത്.

മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡല്‍ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിന്‍ ആണ് വാഹനത്തില്‍ ഉള്ളത്. 3 വര്‍ഷത്തെ അല്ലെങ്കില്‍ 100000 കിലോമീറ്റര്‍ വാറന്റിയും ലഭിക്കും. ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമോടെ ഇത് 5 വര്‍ഷം അല്ലെങ്കില്‍ 220000കിലോമീറ്റര്‍ ആക്കി വര്‍ധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved