ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് 5 വര്‍ഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്ക്

September 17, 2020 |
|
News

                  ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് 5 വര്‍ഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്ക്

കൊറോണ വൈറസ് മഹാമാരി കാരണം ആരംഭിച്ച പ്രതിസന്ധിയില്‍ നിന്ന് ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് അഞ്ച് വര്‍ഷമെങ്കിലുമെടുക്കുമെന്ന് ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട് പറഞ്ഞു. ലോക്ക്‌ഡൌണുകളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണ നടപടികളും എടുത്തുകളഞ്ഞതിനാല്‍ പെട്ടെന്ന് ഒരു തിരിച്ചുവരവ് ഉണ്ടാകും. എന്നാല്‍ പൂര്‍ണ്ണമായ ഒരു വീണ്ടെടുക്കലിന് അഞ്ച് വര്‍ഷത്തോളം സമയം എടുക്കുമെന്ന് മാഡ്രിഡില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ റെയ്ന്‍ഹാര്‍ട്ട് പറഞ്ഞു.

പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ചില രാജ്യങ്ങളില്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും അസമത്വം വര്‍ദ്ധിപ്പിക്കുമെന്നും റെയിന്‍ഹാര്‍ട്ട് പറഞ്ഞു. കാരണം ദരിദ്ര രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ബാധിക്കപ്പെടുമെന്നും പ്രതിസന്ധിയെത്തുടര്‍ന്ന് ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായി ആഗോള ദാരിദ്ര്യ നിരക്ക് ഉയരുമെന്നും അവര്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യം മാറ്റുന്നതിനും സമ്പദ്വ്യവസ്ഥയെ 7 ശതമാനത്തിലധികം വളര്‍ച്ചാ പാതയിലേക്ക് നയിക്കാനുമുള്ള പരിഷ്‌കാരങ്ങളുമായി ഇന്ത്യ തുടരണമെന്ന് കഴിഞ്ഞ മാസം ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. കൊറോണ മഹാമാരി സാരമായി ബാധിച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വായ്പ നല്‍കുന്നതിന് ലോക ബാങ്ക് 750 മില്യണ്‍ ഡോളര്‍ വായ്പയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved