ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കുറവുണ്ടാകും; ഇന്ത്യയും സാമ്പത്തിക പ്രതസിന്ധിയിലേക്ക് വഴുതി വീണേക്കുമെന്ന് ഐഎംഎഫ് മേധാവി

October 09, 2019 |
|
News

                  ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കുറവുണ്ടാകും; ഇന്ത്യയും സാമ്പത്തിക പ്രതസിന്ധിയിലേക്ക് വഴുതി വീണേക്കുമെന്ന് ഐഎംഎഫ് മേധാവി

ആഗോള തലത്തില്‍ മാന്ദ്യം ശക്തമാണെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി  ക്രിസ്റ്റലീന ജോര്‍ജിവ വ്യക്തമാക്കി. ആഗോള തലത്തിലെ 90 ശതമാനം രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്നാണ് ഐഎംഎഫ് മേധാവി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ക്രിസ്റ്റലീന ജോര്‍ജിവ ആദ്യമായാണ് നടത്തുന്ന പ്രസ്താവനയാണിത്. പല രാജ്യങ്ങളും ഏറ്റവും കുറഞ്ഞ വളര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് ഐഎംഎഫ് മേധാവി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യയും കടുത്ത സാമ്പത്തിക പ്രതിസന്ധയിലേക്ക് വഴുതി വീണേക്കുമെന്നാണ് ഐഎംഎഫ് മേധാവി വ്യക്തമാക്കുന്നത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതസിന്ധിയുമെല്ലാം ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകും. നടപ്പുവര്‍ഷം ഏറ്റവും കുറഞ്ഞ വളര്‍ച്ചയാകും ആഗോള സമ്പദ് വ്യവസ്ഥ കൈവരിക്കുക. വ്യാപാര തര്‍ക്കം മൂലം വന്‍ നഷ്ടമാണ് വിവിധ രാജ്യങ്ങള്‍ക്കുണ്ടാവുക. 

യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 700 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കും. ആഗോള തലത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.8 ശതമാനം വരുമിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.വ്യാപാര യുദ്ധം മാത്രമല്ല ആഗോള മാന്ദ്യത്തിന് കാരണമെങ്കിലും അതിന്റെ പ്രത്യാഘാതം കൂടുതല്‍ കാലം നീണ്ടു നില്‍ക്കാനുള്ള സാധ്യതയും ക്രിസ്റ്റലീന ജോര്‍ജീവ ചൂണ്ടിക്കാട്ടി. 

Related Articles

© 2024 Financial Views. All Rights Reserved