ആഗോള താപനം; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 31 ശതമാനം കുറയും

April 23, 2019 |
|
News

                  ആഗോള താപനം; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 31 ശതമാനം കുറയും

ആഗോള താപനം മൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 31 ശതമാനം ഇടിവുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അമേരിക്കയിലെ സ്റ്റാന്റേര്‍ഡ് യൂണിവേഴ്‌സിറ്റിയും ഇക്കാര്യം തുറന്നു പറയുന്നുണ്ട്. 

ആഗോള താപനം ഇന്ത്യയുടെ വളര്‍ച്ചയെ ഗുരുതരമായി  ബാധിക്കുമെന്നാണ് ജേര്‍ണലിലൂടെ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. നോര്‍വെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സാമ്പത്തിക പുരോഗതിയുണ്ടാവുക.

1961 മുതല്‍ 2010 വരെ നടന്ന പഠനത്തില്‍ 17 രാജ്യങ്ങളില്‍ ആഗോള താപനം മൂലം സാമ്പത്തിക വളര്‍ച്ച 30 ശതമാനം കുറഞ്ഞുവെന്നാണ് നിഗമാനം. കാലാവസ്ഥ വ്യതിയാനം മൂലം വികസ്വര രാജ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇതു മൂലം ജിഡിപി നിരക്കിന്റെ കാര്യത്തിലും വലിയ വ്യത്യാസങ്ങള്‍ വന്നതായി ചൂണ്ടിക്കാണിക്കുന്നു. 165 രാജ്യങ്ങളിലെ 50 വാര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്  നിരീക്ഷിച്ചാണ് കണക്കുകള്‍ പുറത്തുവന്നത്.

 

Related Articles

© 2019 Financial Views. All Rights Reserved