സ്വര്‍ണ ഇറക്കുമതയില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇറക്കുമതി 54 ശതമാനം വര്‍ധിച്ചു

May 21, 2019 |
|
News

                  സ്വര്‍ണ ഇറക്കുമതയില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇറക്കുമതി 54 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ  സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സ്വര്‍ണ ഇറക്കുമതി ഏപ്രില്‍ മാസത്തില്‍ 54 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3.97 ബില്യണ്‍ ഡോളര്‍ മൂല്യത്തിന്റെ സ്വര്‍ണ ഇറക്കുമതിയാണ് രാജ്യം നടത്തിയത്. 2018 ല്‍ ഇതേ കാലയളവില്‍ 2.58 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ്  രാജ്യം നടത്തിയത്. അതേസമയം സ്വര്‍ണ ഇറക്കുമതിയിലെ വര്‍ധനവ് രാജ്യത്തിന്റെ വ്യപാര കമ്മി ഉയര്‍ന്ന നിലയിലേക്ക് എത്തുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 

15.33 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് സ്വര്‍ണ ഇറക്കുമതിയിലൂടെ രാജ്യത്തിനുണ്ടായിട്ടുള്ളത്. കറന്റ് എക്കൗണ്ടിലെ വ്യാപാര കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മുന്‍വര്‍ഷം കറന്റ് എക്കൗണ്ടിലെ വ്യാപാര കമ്മി 2.1 ശതമാനമായിരുന്നു. 

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതയില്‍ ഫിബ്രുവരി മാസത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസമെത്തിയപ്പോള്‍ 31 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ 3.27 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇന്ത്യ 800-900 ടണ്‍ സ്വര്‍ണമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ആകെ ഇറക്കുമതി ചെയ്യുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യ 32.8 ബില്യണ്‍ ഡോളര്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുള്ളത്. 

 

 

Related Articles

© 2024 Financial Views. All Rights Reserved