സ്വര്‍ണ്ണ വിലയില്‍ ഇടിവ്; ഇന്നലെയും ഇന്നുമായി കുറഞ്ഞത് 1000 രൂപ

September 23, 2020 |
|
News

                  സ്വര്‍ണ്ണ വിലയില്‍ ഇടിവ്; ഇന്നലെയും ഇന്നുമായി കുറഞ്ഞത് 1000 രൂപ

കൊച്ചി: 42000 എന്ന സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണം തിരിച്ചിറങ്ങുന്നത് അതിവേഗം. ഇന്നലെയും ഇന്നുമായി 1000 രൂപയോളം കുറഞ്ഞു. ഒന്നര മാസത്തിനിടെ 4800 രൂപയാണ് ഇടിഞ്ഞത്. സ്വര്‍ണവില കുത്തനെ വര്‍ധിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് ആഗസ്റ്റ് ആദ്യവാരം 42000ത്തിലേക്ക് ഉയര്‍ന്നത്. വീണ്ടും ഉയരുമെന്നും 50000 വരെ എത്തുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഉയര്‍ന്നില്ല. പകരം വില കുറയുകയായിരുന്നു.

ഇന്ന് പവന് 200 രൂപ കുറഞ്ഞു. ചൊവ്വാഴ്ച രണ്ടുതവണയായി 760 രൂപയും താഴ്ന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് വില ഇടിയാന്‍ കാരണം. എന്നാല്‍ വരും ദിവസങ്ങളിലും ഇതേ പ്രവണത പ്രകടമാകുമോ എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആഗോള സാമ്പത്തിക രംഗം സുസ്ഥിരമല്ല. കൊറോണ വിതച്ച ഭീതിയില്‍ നിന്ന് വിപണികള്‍ മുക്തമായിട്ടില്ല. എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ തന്നെയാണ്....

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 37200 രൂപയാണ്. ഗ്രാമിന് 4650 രൂപ നല്‍കണം. ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിന് കാരണമായി പറയപ്പെടുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് തങ്കത്തിന് 200 ഡോളര്‍ വരെ കുറഞ്ഞിട്ടുണ്ട്. വിലയിടിയുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക്് ആശ്വാസമാണ്.

Related Articles

© 2024 Financial Views. All Rights Reserved