സ്വര്‍ണ വിലയില്‍ ഇടിവിന് ശേഷം നേരിയ വര്‍ദ്ധനവ്

August 13, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ഇടിവിന് ശേഷം നേരിയ വര്‍ദ്ധനവ്

കനത്ത ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്. പവന് 280 രൂപ വര്‍ദ്ധിച്ച് 39480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 42000 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് 39200 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ പവന് 39200 രൂപയാണ്.

ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഇന്നും ഇടിഞ്ഞു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.14 ശതമാനം ഇടിഞ്ഞ് 52,175 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഇടിവാണിത്. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.4 ശതമാനം ഉയര്‍ന്ന് 67050 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.7 ശതമാനം അഥവാ 350 രൂപ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച, എംസിഎക്‌സിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 6% അഥവാ 3,200 രൂപ ഇടിഞ്ഞു.

ആഗോള വിപണിയില്‍ ചൊവ്വാഴ്ചത്തെ 6 ശതമാനം ഇടിവിന് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സ്പോട്ട് ഗോള്‍ഡ് ഇന്ന് ഒരു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,936.29 ഡോളറിലെത്തി. ന്യൂയോര്‍ക്കിലെ കോമെക്സില്‍ ഡിസംബര്‍ ഡെലിവറി ഫ്യൂച്ചറുകള്‍ ഒരു ശതമാനം കുറഞ്ഞ് 1,930.40 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,075.47 ഡോളറിലെത്തിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved