സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ വില അറിയാം

July 06, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ വില അറിയാം

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 35800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4475 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35960 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 36160 രൂപയാണ്.

രൂപയുടെ മൂല്യം ഉയര്‍ന്നതോടെ ഇന്ത്യയില്‍ സ്വര്‍ണ്ണ വില തുടര്‍ച്ചയായ നാലാം ദിവസവും കുറഞ്ഞു. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.34 ശതമാനം ഇടിഞ്ഞ് 47,882 രൂപയിലെത്തി. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകളും 0.36 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 49,000 രൂപയായി. ഫ്യൂച്ചേഴ്‌സ് വിപണിയില്‍ ബുധനാഴ്ച ഇന്ത്യയിലെ സ്വര്‍ണ വില ഗ്രാമിന് 48,982 രൂപയിലെത്തിയിരുന്നു.

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് അണുബാധയുടെ വര്‍ദ്ധനവ് സ്വര്‍ണ വില ഉയരാന്‍ കാരണമാണെങ്കിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട്ട് സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്ന് 1,775.97 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.8 ശതമാനം ഉയര്‍ന്ന് 806.30 ഡോളറിലെത്തി. വെള്ളി 0.1 ശതമാനം കുറഞ്ഞ് 18.02 ഡോളറിലെത്തി.

ലോകമെമ്പാടുമുള്ള പലിശനിരക്ക് കുറയുകയും പ്രധാന കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികള്‍ ലോഹങ്ങളുടെ ആവശ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തതിനാല്‍ സ്‌പോട്ട് സ്വര്‍ണ്ണ വില ഈ വര്‍ഷം 17% ഉയര്‍ന്നു. പണപ്പെരുപ്പത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വര്‍ണ്ണത്തെ വ്യാപകമായി കാണക്കാക്കുന്നത്. ഏഷ്യന്‍ ഓഹരി വിപണികള്‍ നിലവിലെ നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ലോകമെമ്പാടുമുള്ള 11.4 മില്യണിലധികം ആളുകള്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുകളുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved