സ്വര്‍ണ്ണ വില വീണ്ടും കുതിച്ചുയര്‍ന്നു; റെക്കോര്‍ഡ് വില; കൊറോണയും ആഭ്യന്തര സാമ്പത്തിക അനിശ്ചിതത്വവും പിടികൂടിയ മഞ്ഞലോഹം

March 06, 2020 |
|
News

                  സ്വര്‍ണ്ണ വില വീണ്ടും കുതിച്ചുയര്‍ന്നു; റെക്കോര്‍ഡ് വില; കൊറോണയും ആഭ്യന്തര സാമ്പത്തിക അനിശ്ചിതത്വവും പിടികൂടിയ മഞ്ഞലോഹം

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണ വില കുത്തനെ ഉയരുന്നു.  വൈറസ് ബാധിത കേസുകളുടെ വര്‍ദ്ധനവിന് ശേഷം ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സുരക്ഷിതമായ അഭയകേന്ദ്രം എന്ന നിലയിലാണ്  ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റിലെ സ്വര്‍ണ്ണ വില ഉയരുന്നത്.

രൂപയുടെ മൂല്യമിടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയില്‍ സ്വര്‍ണ വില കുതിച്ചുയരുന്നത്. എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 200 ഡോളര്‍ ഉയര്‍ന്ന് 44,640 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 900 ഡോളറായിരുന്നു. എന്നിരുന്നാലും വെള്ളി വില ഇന്ന് ലാഭം നേടുന്നു. എംസിഎക്‌സിന്റെ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം കുറഞ്ഞ് 47,200 ഡോളറായി. അതേസമയം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 74 ന് അപ്പുറം ഇടിഞ്ഞു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ക്രമാതീതമായ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില കുത്തനെ ഉയര്‍ത്തിയതെന്ന് അബാന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഭിഷേക് ബന്‍സാല്‍ പറഞ്ഞു. അതേസമയം സ്വര്‍ണ്ണ വില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരാനാന്‍ സാധ്യതയുണ്ടെന്ന് എസ്എംസി ഗ്ലോബല്‍ ഒരു കുറിപ്പില്‍ പറയുന്നു. സ്വര്‍ണവില 44,000 നടുത്ത് നിന്ന് 44,700 ലേക്ക് നീങ്ങാം. അതുപോലെ വെള്ളി 46,800 നടുത്ത് നിന്ന് 47,600 ലേക്കും എത്താനിടയുണ്ട്.

മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളെ അപേക്ഷിച്ച് വെള്ളിയുടെ വില ഔണ്‍സിന് 0.5 ശതമാനം ഇടിഞ്ഞ് 17.33 ഡോളറായി. അതേസമയം പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 858.61 ഡോളറായി. കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം ആഗോള വിപണികളിലെ സ്വര്‍ണ്ണ വില ഈ ആഴ്ച 5 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് ചൊവ്വാഴ്ച അടിയന്തരമായി നിരക്ക് കുറച്ചതും സ്വര്‍ണ വില ഉയര്‍ത്തി. 

മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളറിന്റെ മൂല്യമിടിഞ്ഞതും സെന്‍ട്രല്‍ ബാങ്കുകളുടെ അധിക ലഘൂകരണ നടപടികളുടെ പ്രതീക്ഷയും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ത്തിയതായി കൊട്ടക് സെക്യൂരിറ്റീസ് പറയുന്നു. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 3,300 ലധികം ഉയര്‍ന്നു. ചൈനയ്ക്ക് പുറത്തുള്ള കൂടുതല്‍ രാജ്യങ്ങള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 96,500 ലധികം ഉയര്‍ന്നിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved