ലോക കരുതല്‍ കറന്‍സി എന്ന സ്ഥാനം യുഎസ് ഡോളറിന് നഷ്ടമാകുമോയെന്ന് ആശങ്ക

July 29, 2020 |
|
News

                  ലോക കരുതല്‍ കറന്‍സി എന്ന സ്ഥാനം യുഎസ് ഡോളറിന് നഷ്ടമാകുമോയെന്ന് ആശങ്ക

ലോക കരുതല്‍ കറന്‍സി ധനമെന്ന നിലയില്‍ യുഎസ് ഡോളറിന് അതിന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ലോകം. വിദേശ കരുതല്‍ ധനത്തിന്റെ യുഎസ് ഡോളര്‍ വിഹിതം 2001 ല്‍ 73 ശതമാനത്തില്‍ നിന്ന് 2018 അവസാനത്തോടെ 62 ശതമാനമായി കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഉടന്‍ യുഎസ് ഡോളറിന് ലോക കരുതല്‍ കറന്‍സി പദവി നഷ്ടപ്പെടില്ലെങ്കിലും, ആശ്രിതത്വം തീര്‍ച്ചയായും കുറയും.

ഉദാഹരണത്തിന്, യുഎസിന്റെ നിയന്ത്രിത നയങ്ങള്‍ക്ക് റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ യുഎസ് ഡോളറില്‍ നിന്ന് അകറ്റാന്‍ കഴിയും. യുഎസ്-ചൈന വ്യാപാര പിരിമുറുക്കം കണക്കിലെടുക്കുമ്പോള്‍, യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സാധ്യതയുണ്ട്. ലോക വ്യാപാരത്തില്‍ ചൈനയുടെ ആധിപത്യം കണക്കിലെടുക്കുമ്പോള്‍ ഇത് തീര്‍ച്ചയായും ഡോളറിന് തിരിച്ചടിയാകും.

നയപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, യുഎസ് ഡോളറിന് പകരമായി വ്യാപാര സെറ്റില്‍മെന്റുകള്‍ക്ക് രാജ്യങ്ങള്‍ ഒരു ബദല്‍ മാര്‍ഗം കണ്ടെത്തിയേക്കാം. ഇതിനുപുറമെ, കരുതല്‍ ധനം സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കാനും രാജ്യങ്ങള്‍ക്ക് താത്പര്യം കൂടുന്നുണ്ട്. സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി. സ്വര്‍ണ്ണ ഇടിഎഫുകളിലേക്കുള്ള റെക്കോര്‍ഡ് നിക്ഷേപം ഇതിന് തെളിവാണ്. വ്യാപാരത്തില്‍ യുഎസിന്റെ ആധിപത്യം, സാമ്പത്തിക വലുപ്പം എന്നിവ യുഎസ് ഡോളറിനെ ലോക കരുതല്‍ കറന്‍സി ധനമായി നിലനിര്‍ത്തുന്നു. എന്നിരുന്നാലും, ഒന്നും നിസ്സാരമായി കാണാനാവില്ല, കാര്യങ്ങള്‍ മാറി മറിയാനും സാധ്യതയുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved