മാനുഫാക്ചറിംഗ്, ഐടി മേഖലകളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും

June 18, 2019 |
|
News

                  മാനുഫാക്ചറിംഗ്,  ഐടി മേഖലകളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും

രാജ്യത്ത് ഐടി, മാനുഫാക്ചറിംഗ് മേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുമുണ്ട്. രാജ്യത്ത് ഐടി, മാനുഫാക്‌റിംഗ് മേഖലയില്‍ 2019-2020 സാമ്പത്തിക വര്‍ഷം 58,200 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ടീം ലീസ് സര്‍വീസ് നടത്തിയ പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഈ രണ്ട് മേഖലയിലും നടപ്പ് സാമ്പത്തിക  വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആദ്യ പാദത്തില്‍ രണ്ട് ശതമാനം അറ്റ തൊഴില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  രാജ്യത്തെ 19 മേഖലകളില്‍ കേന്ദ്രീകരിച്ചാണ് പുതിയ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയട്ടുള്ളത്.  775 ബിസിനസ് സംരംഭങ്ങളില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മാനുഫാക്ചറിംഗ്, സോഫറ്റ് വെയര്‍ മേഖലയിലെ തൊഴില്‍ വര്‍ധിച്ചുവരുമെന്നും, ഈ മേഖയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ടെന്നും പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് അറ്റ നിക്ഷേപ വളര്‍ച്ച കൂടുതല്‍ പ്രകടമായെങ്കിലും, ജിഡിപി നിരക്കില്‍  വലിയ ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്.  മാനുഫാക്ചറിംഗ്, ഐടി മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും, ഈ മേഖലയിലെ സംരംഭങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved