ഏത് ബാങ്കിന്റെ ബ്രാഞ്ചിലും എടിഎമ്മിലും സ്വന്തം ബാങ്ക് ഏതെന്ന് നോക്കാതെ പണം നിക്ഷേപിക്കാം!

January 11, 2020 |
|
Banking

                  ഏത് ബാങ്കിന്റെ ബ്രാഞ്ചിലും എടിഎമ്മിലും സ്വന്തം ബാങ്ക് ഏതെന്ന് നോക്കാതെ പണം നിക്ഷേപിക്കാം!

ന്യൂദല്‍ഹി: നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെങ്കില്‍ ഏത് ബാങ്ക് അക്കൗണ്ടാണോ ഉള്ളത് അതിന്റെ ബ്രാഞ്ചിലോ എടിഎം മെഷീനിലോ തന്നെ പോകേണ്ടി വരും. എന്നാല്‍ ഇനി മുതല്‍ അത് വേണ്ടിവരില്ല. നമ്മുടെ അക്കൗണ്ട് ഏത് ബാങ്കിലാണെങ്കിലും ശരി മറ്റ് ബാങ്കുകളുടെ ബ്രാഞ്ചിലും എടിഎം കൗണ്ടറില്‍ പണം നിക്ഷേപിക്കാനുള്ള കൗണ്ടറിലോ പോയി പണം നിക്ഷേപിക്കാം. ഈ സൗകര്യം ഉറപ്പാക്കുകയാണ് പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പരസ്പരം വിവരങ്ങള്‍ കൈമാറി പദ്ധതി നടപ്പാക്കാനാണ് സാധ്യത പരിശോധിക്കുന്നതെന്ന് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. നിലവില്‍ അതത് ബാങ്കിന്റെ എടിഎമ്മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാഷ് ഡപ്പോസിറ്റ് മെഷിനില്‍ മാത്രമേ പണം നിക്ഷേപിക്കാന്‍ സാധിക്കൂ.

അതായത് എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് പണം നല്‍കണമെങ്കില്‍ എസ്ബിഐയുടെ ക്യാഷ് ഡപ്പോസിറ്റ് മെഷിനില്‍ പണം നിക്ഷേപിക്കണം. എന്നാല്‍ ക്യാഷ് ഡപ്പോസിറ്റ് മെഷീന്‍ ഏത് ബാങ്കിന്റേതാണെന്ന് പരിഗണിക്കാതെ എവിടെ നിന്നും പണം നിക്ഷേപിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ബാങ്കുകള്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയാല്‍ ചെലവ് ചുരുക്കാന്‍ സാധിക്കുമെന്നും  കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് പതിനാല് ബാങ്കുകള്‍ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. യൂനിയന്‍ ബാങ്ക്,കാനറ ബാങ്ക് അടക്കമുള്ള ബാങ്കുകളാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത് രാജ്യമൊട്ടാകെ നടപ്പാക്കിയാല്‍ 30,000 എടിഎമ്മുകളില്‍ ഉപഭോക്താവിന് സേവനം സാധ്യമാകും. സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ പതിനായിരം രൂപ വരെയുള്ള നിക്ഷേപത്തിന് 25 രൂപയാണ് നിരക്ക്. പതിനായിരത്തിന് മുകളിലുള്ളതിന് അമ്പത് രൂപയുമാണ് ഈടാക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved