പ്ലാസ്റ്റികിന് വിട; ബെംഗളുരുവിലെ 'ഈറ്റ് രാജ ജ്യൂസ് 'ഷോപ്പിലെ വിശേഷങ്ങള്‍ വ്യത്യസ്തമാണ്

February 11, 2020 |
|
News

                  പ്ലാസ്റ്റികിന് വിട; ബെംഗളുരുവിലെ 'ഈറ്റ് രാജ ജ്യൂസ് 'ഷോപ്പിലെ വിശേഷങ്ങള്‍ വ്യത്യസ്തമാണ്

പ്ലാസ്റ്റിക് നിരോധനത്തിനായി സര്‍ക്കാരുകള്‍ നടപടി ആരംഭിച്ചിട്ട് കുറച്ചായി. എന്നാല്‍ പ്ലാസ്റ്റികിന് പകരം എന്തൊക്കെ വസ്തുക്കള്‍ കച്ചവട സ്ഥാപനങ്ങളില്‍ ഉപയോഗിക്കാമെന്ന ആലോചനയിലാണ് വ്യാപാരികള്‍. ജ്യൂസ് പാക്കറ്റുകള്‍ അടക്കമുള്ളവയ്ക്ക് പോലും നിരോധനം നടത്തിയിരിക്കെ എന്ത് ചെയ്യുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. എന്നാല്‍ ബെംഗളുരുവിലെ ഒരു ജ്യൂസ് ഷോപ്പിനെ കുറിച്ച് അറിഞ്ഞാല്‍ ഈ ടെന്‍ഷന്‍ അകന്നുപോകും. മല്ലേശ്വരത്തെ 'ഈറ്റ് രാജ' എന്ന ജ്യൂസ് ഷോപ്പ് വളരെ തിരക്കേറിയ ഒരു കടയാണ്. സ്വാദുള്ള ഫ്രഷ് ജ്യൂസുകള്‍ക്ക് ഈ ഷോപ്പില്‍ വന്‍ തിരക്കാണ്.

എന്നാല്‍ ഈ കടയില്‍ ഇനിയെത്തിയാല്‍ പ്ലാസ്റ്റിക് കൂടുകളോ ഗ്ലാസുകളോ ഇല്ലാതെ ജ്യൂസ് നല്‍കുന്നത് കാണാം. വളരെ തനിമയാര്‍ന്ന രസകരമായ വിദ്യ. ജ്യൂസ് തയ്യാറാക്കുന്ന പഴവര്‍ഗത്തിന്റെ തോട് മനോഹരമായി മുറിച്ച് പാത്രമാക്കിയാണ് ഇവര്‍ ജ്യൂസ് പകരുന്നത്. പഴച്ചാറിനായി ചുമ്മാ ചെത്തികളയുന്ന തൊലി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ് ഈ കടയുടമ രാജ.. അതുമാത്രമല്ല ആളുകള്‍ ജ്യൂസ് കഴിച്ചുകഴിഞ്ഞാല്‍ ഈ തോടുകള്‍ വൃത്തിയായി ശേഖരിച്ച് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യുന്നു.

ഈ സീറോ വേസ്റ്റ് ജ്യൂസ് ഷോപ്പിനെ കുറിച്ചുള്ള വിശേഷങ്ങള്‍ കടയിലെത്തുന്നവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ സ്റ്റീല്‍ കപ്പുകളുമായി ജ്യൂസ് കഴിക്കാനെത്തുന്നവര്‍ക്ക് 20 രൂപയ്ക്ക് ജ്യൂസും ഇവിടെയുള്ള പ്രത്യേകതയാണ്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക്  ഫ്രീയായി ജ്യൂസും നല്കുമെന്ന് രാജ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved