എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് സൂചന; ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങ

September 19, 2019 |
|
News

                  എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് സൂചന; ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങ

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പൊതുമേഖലാ വിനമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിദേശ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഓഹരികള്‍ വില്‍ക്കുന്നിലൂടെ 30,000 കോടി രൂപയുടെ കടബാധ്യത ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 10 നകം എയര്‍ ഇന്ത്യയുടെ ബിഡ്ഡുകള്‍ക്കായി സര്‍ക്കാര്‍ ക്ഷണി്ക്കുകയും ചെയ്യും. 

കടബാധ്യതയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്നാണ് റിപ്പോര്‍ട്ട്. ഒഹാരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ആരും തന്നെ എത്താത്തത് എയര്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനച്ചെങ്കിലും നിക്ഷേപകര്‍ താത്പര്യ പൂര്‍വ്വം എത്താത്തത് വലിയ പ്രതിസന്ധി സൃഷിച്ചിരുന്നു.

എയര്‍ ഇന്ത്യയുടെ ആകെ കടം 50,000 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ രക്ഷിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved