ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു

March 20, 2019 |
|
News

                  ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. നാഷണല്‍ ഇന്‍വവെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്( എന്‍ഐഎഫ്), സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യ എന്നീ സാമ്പത്തിക സ്ഥാപനങ്ങളുടെ സഹായത്തോടെയാകും ജെറ്റ് എയര്‍വേസിനെ പുനര്‍ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുക.

ജെറ്റ് എയര്‍വേസിന്റെ അഭാവം ഇന്ത്യന്‍ വ്യോമയാന സര്‍വീസിനെ ഗുരുതരമായി ബാധിക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ തലത്തില്‍ പുതിയ ശ്രമങ്ങള്‍ നടത്തുന്നത്. എന്‍ഐഎഫ് 19000 കോടി രൂപ ജെറ്റില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ജീവനക്കാരുടെ ശമ്പളം കൊടുത്തു വീട്ടാനും കഴിയും. 

പാട്ടത്തുക നല്‍കാത്തത് മൂലം ജെറ്റിന്റെ വിമാനങ്ങള്‍ ഉടമകള്‍ പിടിച്ചെടുത്തതോടെ ജെറ്റില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. കമ്പനി നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേസിന് ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുത്തു വീട്ടാന്‍ സാധിച്ചിരുന്നില്ല. അതേസമയം ഏപ്രില്‍ ഒന്നിന് മുന്‍പായി പൈലറ്റുമാരുടെ ശമ്പള കുടിശ്ശിക കൊടുത്തു വീട്ടണമെന്നാണ് പൈലറ്റ് സംഘടന പറയുന്നത്. ഇല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് സംഘടന പറയുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved