സ്വയം തൊഴിലിന് സര്‍ക്കാരിന്റെ വിവിവ വായ്പാ പദ്ധതികള്‍

February 19, 2020 |
|
News

                  സ്വയം തൊഴിലിന് സര്‍ക്കാരിന്റെ വിവിവ വായ്പാ പദ്ധതികള്‍

തിരുവനന്തപുരം: സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പിന്നോക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ വിവിധ വായ്പ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സാമ്പത്തിക ഭദ്രതയ്ക്കും ഉന്നമനത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ വായ്പാപദ്ധതികള്‍ പ്രഖ്യാപിച്ചത്.

പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പ

വാര്‍ഷിക വരുമാനം കണക്കാക്കിയാണ് വായ്പാതുക അനുവദിക്കുന്നത് പ്രാമങ്ങളിലുള്ളവര്‍ക്ക് വാര്‍ഷിക വരുമാനം 98000 രൂപയും നഗരപ്രദേശത്തുള്ളവര്‍ക്ക് 1.20 ലക്ഷം രൂപയായിരിക്കണം. പ്രായപരിധി 18 മുതല്‍ 55 വയസ് വരെയാണ്. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പക്ക് ആറ് ശതമാനമാണ് വാര്‍ഷിക പലിശ. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണെങ്കില്‍ ഏഴ് ശതമാനമാണ്.

മതന്യൂനപക്ഷങ്ങള്‍ക്കുള്ള വായ്പാ പദ്ധതി

മത ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പ പദ്ധതി പ്രകാരമുള്ള പരമാവധി വായ്പ 30 ലക്ഷം രൂപവരെയാണ്. വരുമാനം അടിസ്ഥാനമാക്കി രണ്ടു തരത്തിലാണ് വായ്പ അനുവദിക്കുന്നത്.ഗ്രാമത്തില്‍ ഉള്ളവരുടെ വരുമാന പരിധി 98,000 രൂപയും നഗരത്തില്‍ ആണെങ്കില്‍ 1.20 ലക്ഷം രൂപയും അധികരിക്കാതെ വാര്‍ഷിക വരുമാനമുള്ളവര്‍. 

ഗ്രാമ,നഗര വ്യത്യാസമില്ലാതെ 6 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനം ഉള്ളവര്‍ എന്നിങ്ങനെ.പ്രായ പരിധി 18 മുതല്‍ 55 വയസ്സ് വരെയാണ്. സ്ത്രീകള്‍ക്ക് 6 ശതമാനമാണ് വാര്‍ഷിക പലിശ, പുരുഷന്‍മാര്‍ക്ക് 8 ശതമാനവും. 60 മാസംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. മൂന്നു ലക്ഷം രൂപ വരെ വ്യാപാരവികസന വായ്പയും മാനദണ്ഡങ്ങള്‍ക്കു വിധേയമായി അനുവദിക്കും.

ആവശ്യമായ രേഖകള്‍ 

 3 ലക്ഷം രൂപയ്ക്കു മുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്ഥലത്തിന്റെയും വീടിന്റെയും കരം അടച്ച രസീത്, വയസ്സും വിദ്യഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നിര്‍ബന്ധമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു ഗ്രീന്‍ കാര്‍ഡ് സൗകര്യം ലഭിക്കും. മൊത്തം തിരിച്ചടച്ച (പലിശ) തുകയുടെ 5% ഇങ്ങനെ ഇളവു ലഭിക്കും. ജാമ്യമായി ബാങ്ക് എഫ്ഡിയും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

Related Articles

© 2024 Financial Views. All Rights Reserved