ജെറ്റ് എയര്‍വേയ്‌സിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ എത്തിഹാദ്; ഓഹരി പങ്കാളിത്തം 22 ശതമാനമായി പരിമതപ്പെടുത്തണമെന്ന വ്യവസ്ഥ എത്തിഹാദ് തള്ളി

March 15, 2019 |
|
News

                  ജെറ്റ് എയര്‍വേയ്‌സിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ എത്തിഹാദ്; ഓഹരി പങ്കാളിത്തം 22 ശതമാനമായി പരിമതപ്പെടുത്തണമെന്ന വ്യവസ്ഥ എത്തിഹാദ് തള്ളി

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ഏക തടസ്സം എത്തിഹാദെന്ന്റിപ്പോര്‍ട്ട്. ബാങ്കുകള്‍ മുന്നോട്ട് വെച്ച കരാറുകള്‍ അംഗീകരിക്കാതെയാണ് എത്തിഹാദ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുുത്തിട്ടുള്ളത്. ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരി പങ്കാളിത്തം 22 ശതമാനമായി കുറക്കണമെന്ന പ്രധാന ആവശ്യവും കരാറും നീക്കം ചെയ്യണമെന്ന് ഇന്നലെ അബുദായില്‍ ചേര്‍ന്ന എത്തിഹാദിന്റെ ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഗോയാലിന്റെ ഓഹരി പങ്കാളിത്തം 22 ശതമാനമായി പരിതമപ്പെടുത്തണമെന്ന പ്രധാന ആവശ്യമാണ് ബോര്‍ഡ് അംഗങ്ങള്‍ നിരസിച്ചത്. 

 ജെറ്റ് എയര്‍വേയിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്നോട്ട് വന്നിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് എത്തിഹാദ്. ബാങ്കുകള്‍ മുന്നോട്ട്  വെച്ച വ്യവസ്ഥകള്‍ എത്തിഹാദ് അംഗീകരിക്കാതെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സിന് കരകയറുക അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം എത്തിഹാദ് എയര്‍വേയ്സ് ജെറ്റ് എയര്‍വെയ്സിന് അടിയന്തിരമായി 750 കോടി രൂപ സഹായമായി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി നരേഷ് ഗോയാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ ആവശ്യങ്ങളെല്ലാം എത്തിഹാദ് നിരസിച്ചെന്നാണ് സൂചന.

 

Related Articles

© 2024 Financial Views. All Rights Reserved