ആഗോള പ്രാദേശിക കാരണങ്ങള്‍ ജിഡിപി വളര്‍ച്ചാ നിരക്കിനെ ബാധിച്ചെന്ന് സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മ്യണന്‍; വളര്‍ച്ചാ നിരക്കില്‍ പ്രതീക്ഷയുണ്ടെന്നും സാമ്പത്തിക ഉപദേഷ്ടാവ്

August 31, 2019 |
|
News

                  ആഗോള പ്രാദേശിക കാരണങ്ങള്‍ ജിഡിപി വളര്‍ച്ചാ നിരക്കിനെ ബാധിച്ചെന്ന് സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മ്യണന്‍; വളര്‍ച്ചാ നിരക്കില്‍ പ്രതീക്ഷയുണ്ടെന്നും സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതിന്റെ പ്രധാന കാരണം അന്താരാഷ്ട്ര തലത്തിലെയും, പ്രാദേശിക തലത്തിലെയും ചില കാരണങ്ങള്‍ മൂലമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രണ്യന്‍ വ്യക്തമാക്കി. വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവുണ്ടായതിന്റെ പ്രധാന കാരണം കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനം മൂലമാണ്. കഴിഞ്ഞ പാദത്തിലും കാര്‍ഷിക നിര്‍മ്മാണ മേഖല ഏറ്റവും മോശമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. റേറ്റിങ് ഏജന്‍സികള്‍ നിരീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കാണ് നടപ്പുസാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഊര്‍ജ മേഖലയില്‍ നേട്ടമുണ്ടാക്കിയത് ശുഭ സൂചകമാണെന്നാണ് സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മ്യണന്‍ വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന നിലയിലേക്കെത്തുമെന്നാണ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍ വ്യക്തമാക്കിയിട്ടുള്ളത്.ഉത്പ്പാദന മേഖലയിലടക്കം മോശമായ പ്രകനമാണ് ഒന്നാം പാദത്തിലെ ജിഡിപി നിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍  വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലമാണ് ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞത് എന്നാണ്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved