ഡിസംബര്‍ 18 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാക്‌പോരിന് സാധ്യത; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായേക്കുമെന്ന് സൂചന

December 10, 2019 |
|
News

                  ഡിസംബര്‍ 18 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാക്‌പോരിന് സാധ്യത;  കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഡിസംബര്‍ 18 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കങ്ങളും വാഗ്‌പോരും ഉണ്ടായേക്കുമെന്ന് സൂചന.  സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തത് മൂലമാണ് തര്‍ക്കങ്ങളാണ് ഇനിയുണ്ടാവുക. ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ശക്തമായ നിലപാടാകും സ്വീകരിക്കുക. കേന്ദ്രത്തിന് പുറമെ, വിവിധ സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയില്‍ വീണുകിടക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുളള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 2021-22 എന്നത് 2026-2027 വരെ ദീര്‍ഘിപ്പിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബുപേഷ് ബഘേല്‍ നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലും വ്യക്തമാക്കിയിരിക്കുകയാണ്. 

കേരളത്തിന് ജിഎസ്ടി കുടിശ്ശികയായി കഴിഞ്ഞ മാസം ലഭിക്കാനുള്ള 1600 കോടി രൂപ ഇതുവരെ ലഭിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയതാണ്.അതേസമയം സ്ഥാനത്ത് ഭയപ്പെടുത്ത പ്രതിസന്ധിയില്ലെന്നാണ് റിപ്പോര്‍ട്ട്.  പക്ഷേ സാമ്പത്തിക ഞെരുക്കമുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം മുതല്‍ ശമ്പള വിതരണത്തിന് ചില പ്രതന്ധികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജിഎസ്ടിയിനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കാനുള്ള കുടിശ്ശിക കിട്ടിയാല്‍ നിലവിലെ പ്രതസിന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് ധനമന്ത്രി പറയുന്നത്.

ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) Act 2017 വകുപ്പ് 7 (2) അനുസരിച്ച് ഓരോ രണ്ട് മാം കൂടുമ്പോഴും  നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കേന്ദ്രഫണ്ടില്‍ കുറവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.  സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ 3000 കോടി രൂപയോളം കുറവ് വരുത്താനംു കേന്ദ്രം നീക്കം നടത്തിയേക്കും. നിലവില്‍ ജീഎസ്ടിയിലൂടെ കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച വരുമാനം കൊയ്യാനും സാധിക്കാത്ത അവസ്ഥയാണുള്ളത്.  

അതേസമയം നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജിഎസ്ടി സമഹാഹരണം 1.03 ലക്ഷം കോടി രൂപയിലേക്ക് കടന്നു.  2018 നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത്.  2018 നവംബര്‍ മാസത്തില്‍ ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 97,637 കോടി രൂപയായിരുന്നു. അതേസമയം 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം ഏദേശം 95,380  കോടി രൂപയായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയിട്ടും കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ ജിഎസ്ടിയിലൂടെ വരുമാന നേട്ടം കൊയ്യാന്‍ സാധ്യംമാകുന്നില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

എന്നാല്‍ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.  അതേസമയം രണ്ടാം പാദത്തില്‍  ജിഡിപി നിരക്ക് താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരുന്നു അത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved