ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കും

June 19, 2019 |
|
Lifestyle

                  ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കും

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 20 ന് നടക്കുന്ന ജഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടാകും. അതേസമയം 2030 ഓടെ രാജ്യത്ത് പൂര്‍ണമായും ഇലക്രോണിക്  വാഹനങ്ങള്‍ നിരത്തിലിറക്കക്കാനുള്ള തയ്യാറെടുപ്പിലാണ് നീതി അയോഗ്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി നീതി അയോഗ് ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം വാഹന വിപണിയിലെ പ്രതിസന്ധിയും ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 18 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് മെയ്മാസത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അതേസമയം മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 21 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി ബോഡി ഓഫ്  സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 20.55 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,3934 യൂണിറ്റിലെത്തി. കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10.02 ശെതമാനം ഇടിവ് രേഖപ്പെടുത്തി 68,847 യൂണിറ്റിലേക്കതത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുകയെന്നതാണ്. 2030 നകം രാജ്യം പൂര്‍ണമായും ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് നീതി അയോഗ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ 2030 എന്ന സമയപരിധി നീട്ടണമെന്നാണ് വിവധ കമ്പനികള്‍ ആവശ്യപ്പെടുന്നത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved