കൊറോണ ഭീതി മുതലെടുത്ത് കമ്പ്യൂട്ടറുകളില്‍ വൈറസ് വ്യാപിക്കുന്നു; സൈബര്‍ ക്രിമിനലുകളെ കരുതിയിരിക്കുക

February 03, 2020 |
|
News

                  കൊറോണ ഭീതി മുതലെടുത്ത് കമ്പ്യൂട്ടറുകളില്‍ വൈറസ് വ്യാപിക്കുന്നു; സൈബര്‍ ക്രിമിനലുകളെ കരുതിയിരിക്കുക

ലോകത്താകമാനം കൊറോണ വൈറസ് പടരുന്ന സാഹചര്യം മുതലെടുത്ത് കമ്പ്യൂട്ടറുകളിലും വൈറസ് ആക്രമണം. കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന വിധത്തില്‍ സന്ദേശം അയച്്ചാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്പര്‍കിയുടെ നിരീക്ഷണ സംഘമാണ് വൈറസ് പടരുന്നതായി വെളിപ്പെടുത്തിയത്.

എംപി 4, പിഡിഎഫ് ഫയലുകളായാണ് വൈറസുകള്‍ കടത്തിവിടുന്നത്. കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയാണ് . കൊറോണ ഭീതി മുതലെടുത്താണ് സൈബര്‍ ക്രിമിനലുകളുടെ പുതിയ തന്ത്രം. ഏതാനും ചില കമ്പ്യൂട്ടറുകളില്‍ ഇത്തരം വൈറസുകള്‍ കയറിപ്പറ്റിയതായി കാസ്പര്‍കി വിദഗ്ധര്‍ അറിയിച്ചു.അതുകൊണ്ട് തന്നെ ഇത്തരം ഫയലുകളോ മെസേജുകളോ ലഭിച്ചാല്‍ ആരും തുറന്നുനോക്കരുതെന്നും ഇവര്‍ പറയുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved