എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു; പുതുക്കിയ പലിശനിരക്കുകള്‍ ഇങ്ങനെ

November 18, 2019 |
|
Banking

                  എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു; പുതുക്കിയ പലിശനിരക്കുകള്‍ ഇങ്ങനെ

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. പുതുക്കിയ പലിശ നിരക്ക് ഈ മാസം മുതല്‍ പ്രബാല്യത്തില്‍ വരും. പുതുക്കിയ പലിശ നിരക്കനുസരിച്ച് ഏഴ് ദിവസം മുതല്‍ 14 ദിവസം വരെയുള്ള  സ്ഥിര നിക്ഷേപ പലിശ നിരക്ക് 3.50 ശതമാനമാണ്. അതേസമയം5 ദിവസം മുതല്‍ 29 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് 4 ശതമാനവുമാണ് പലിശ നിരക്കായി നിശ്ചിയിച്ചിട്ടുള്ളത്.  30 ദിവസം മുതല്‍ 45 ദിവസം കാലാവധിയുള്ള എഫ്ഡിയുടെ പുതുക്കിയ പലിശ നിരക്ക് 4.90 ശതമാനമാണ്.

46 ദിവസം മുതല്‍ 6 മാസം വരെയുള്ള എഫ്ഡിയുടെ പലിശ നിരക്ക് 5.40 ശതമാനമാണ്. ആറ് മാസവും ഒരു ദിവസവും മുതല്‍ ഒമ്പത് മാസം വരെയുള്ള നിക്ഷേപത്തിന് 5.80 ശതമാനമാണ് പലിശ നിരക്ക്. ഒന്‍പത് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലാവധി പൂര്‍ത്തിയാകുമ്പോള്‍  6.05% പലിശ നിരക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്.  

അതേസമയം ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ ഒരു വര്‍ഷം കാലാവധിയുള്ള എഫ്ഡിയുടെ പലിശ നിരക്ക്  15 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. നിലവില്‍ ഈ എഫ്ഡിഐക്ക് ലഭിക്കുന്ന പലിശനിരക്ക് 6.40 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട ഒരു വര്‍ഷവും ഒരു ദിവസവും മുതല്‍ രണ്ട് വര്‍ഷം വരെയുള്ള എഫ്ഡിയ്ക്കും 6.30 ശതമാനമാണ് എച്ച്ഡിഎഫ്‌സി നിശ്ചയിച്ചിട്ടുള്ളത്.  

നിലവില്‍ മുതിര്‍ന്ന പൗരന്‍മാരിുടെ പലിശനിരക്കിലും എച്ച്ഡിഎഫ്‌സി ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കില്‍ ആകെ 50 ബേസിസ് പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന എഫ്ഡിഐക്ക് യഥാക്രമം നാല് ശതമാനം മുതല്‍ 6.90 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved