മ്യൂചല്‍ ഫണ്ട് ആസ്തിയില്‍ എച്ഡിഎഫ്‌സി ഒന്നാമത്; ആസ്തി 3.35 ലക്ഷം കോടി രൂപ

January 03, 2019 |
|
Mutual Funds & NPS

                  മ്യൂചല്‍ ഫണ്ട്  ആസ്തിയില്‍ എച്ഡിഎഫ്‌സി ഒന്നാമത്; ആസ്തി 3.35 ലക്ഷം കോടി രൂപ

മുംബൈ: മ്യൂചല്‍ ഫണ്ടിന്റെ ആസ്തിയില്‍ എച്ച്ഡിഎഫ്‌സി എഎംസി ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് എച്ച്ഡിഎഫ്‌സി എംസി ഒന്നാമതെത്തിയതെന്ന വാര്‍ത്ത പുറത്ത് വന്നിട്ടുള്ളത്. എച്ചഡിഎഫ്‌സി എഎംസിയുടെ ആസ്തി ഏകദേശം  3.35 ലക്ഷം കോടി രൂപയോളമാണ്. രണ്ടാം സ്ഥാനത്തുള്ളത്  ഐസിഐസിഐ ആണ്. 3.08 ലക്ഷം കോടി രൂപയോളമാണ് ഐസിഐസിഐയുടെ ആസസ്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഒരു വര്‍ഷം കൊണ്ട്  എച്ച്ഡിഎഫ്‌സിയുടെ ആസ്തിയില്‍ 16 ശതമാനാമണ്  വളര്‍ച്ച കൈവരിച്ചത്. ഏകദേശം 2.89 ലക്ഷം കോടി രൂപ. എസ്ബിഐയുടെ  ആസ്തി 2.64 ലക്ഷം കോടി രൂപയോളമാണ്. ആദിത്യ ബിര്‍ലയുടേത്  2.42 ലക്ഷം കോടി, റിലയന്‍സ് 2.36 ലക്ഷം കോടി രൂപ എന്നങ്ങനെയാണ് മറ്റ് കണക്കുകള്‍.  നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ എസ്ബിഐയുടെ മ്യൂചല്‍ ഫണ്ടിനാണ് മൂന്നാം സ്ഥാനം.

 

Related Articles

© 2024 Financial Views. All Rights Reserved