വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാം കസ്റ്റമസൈസ് ചെയ്ത 8 ലക്ഷം രൂപയുടെ ജാക്ക് ഡാനിയേല്‍ വിസ്‌കി നുകരാം

November 12, 2019 |
|
Lifestyle

                  വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാം കസ്റ്റമസൈസ് ചെയ്ത 8 ലക്ഷം രൂപയുടെ ജാക്ക് ഡാനിയേല്‍ വിസ്‌കി നുകരാം

പ്രമുഖ ഇന്റര്‍നാഷനല്‍ വിസ്‌കി ലിക്കര്‍ബ്രാന്റാണ് ജാക്ക് ഡാനിയേല്‍ വിസ്‌കി. ഒരു ബാരലിന് പതിനായിരം ഡോളറും നികുതിയും അടക്കം നല്ലൊരു വില വരും. എന്നാല്‍ ഈ വിലപ്പിടിപ്പുള്ള ബ്രാന്റിന്റെ കമ്പനി ഇന്ത്യയില്‍ ഒരു വിവാഹത്തിന് വ്യക്തിതാല്‍പ്പര്യം കണക്കിലെടുത്ത് മിക്‌സ് ചെയ്ത ഫ്‌ളേവറോടെ രൂപകല്‍പ്പന ചെയ്ത മദ്യമായിരിക്കും ലഭിക്കുക.

ഇന്ത്യയില്‍ ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തില്‍ ഒരു ഓര്‍ഡര്‍ ലഭിക്കുന്നത്. സ്വന്തം ഇഷ്ടത്തിനും താല്‍പ്പര്യത്തിനും അനുസരിച്ച് മിക്‌സ് ചെയ്ത് നല്‍കുന്ന മദ്യക്കുപ്പികളില്‍ പ്രത്യേക ലോഗോയും സന്ദേശവുമൊക്കെ ഉണ്ടാകും. വ്യത്യസ്തവും ആഡംബരവുമായ ഈ വിവാഹപാര്‍ട്ടി മുംബൈ സ്വദേശിയുടേതാണ്.

നവംബര്‍ 14ന് നടക്കാനിരിക്കുന്ന ഉദ്ദിത് ആണ് തന്റെ വിവാഹപാര്‍ട്ടിയിലും ബാച്ചിലര്‍ പാര്‍ട്ടിയിലും ഈ മദ്യം വിളമ്പാന്‍ തീരുമാനിച്ചത്. 225 കുപ്പികളാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.8 ലക്ഷം രൂപയാണ് ഇതിനായി ഉദിത് ചെലവിടുന്നത്. ഇതുവരെ ആര്‍ക്കും ലഭിക്കാത്ത ഫ്‌ളേവറും സവിശേഷതകളുമൊക്കെ നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

Read more topics: # Jack daniel Whisky,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved