ഫ്രങ്ക്ളിന്‍ ടെംപിള്‍ടണ്‍ മരവിപ്പിച്ച ഫണ്ടുകളില്‍ നിന്ന് മുഴുവന്‍ പണവും തിരിച്ചുകിട്ടാന്‍ വേണ്ടത് 5 വര്‍ഷം

May 21, 2020 |
|
News

                  ഫ്രങ്ക്ളിന്‍ ടെംപിള്‍ടണ്‍ മരവിപ്പിച്ച ഫണ്ടുകളില്‍ നിന്ന് മുഴുവന്‍ പണവും തിരിച്ചുകിട്ടാന്‍ വേണ്ടത് 5 വര്‍ഷം

പ്രതിസന്ധിയെതുടര്‍ന്ന് ഫ്രങ്ക്ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍ നിന്ന് മുഴുവന്‍ പണവും തിരിച്ചുകിട്ടാന്‍ അഞ്ച് വര്‍ഷമെടുത്തേക്കും. നിക്ഷേപകര്‍ക്ക് എഎംസി അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹ്രസ്വകാലത്തേയ്ക്കുള്ള നിക്ഷേപമായി പരിഗണിക്കുന്ന ഷോര്‍ട്ട് ടേം ഫണ്ടുകളിലെ നിക്ഷേപം തിരിച്ചുകിട്ടാാണ് ഇത്രയും സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്.

ഘട്ടംഘട്ടമായിട്ടായിരിക്കും ഈ ആറു ഫണ്ടുകളിലെയും നിക്ഷേപകര്‍ക്ക് പണം നല്‍കുക. പുട്ട്, കോള്‍ ഓപ്ഷന്‍സ് അനുസരിച്ച് പണംതിരിച്ചെടുക്കാന്‍ കമ്പനി ശ്രമംനടത്തിവരികയാണ്. ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോട്ട് ടേം ഇന്‍കം പ്ലാനില്‍നിന്ന് 100ശതമാനം നിക്ഷേപവും തിരിച്ചുകിട്ടാന്‍ അഞ്ചുവര്‍ഷത്തില്‍കൂടുതല്‍കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

മറ്റ് ഫണ്ടുകളായ ഫ്രങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രിഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട് എന്നിവയില്‍നിന്നും നിക്ഷേപകര്‍ക്ക് മുഴവന്‍ പണവും തിരിച്ചുകിട്ടാനും അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരും. അള്‍ട്ര ഷോട്ട് ബോണ്ട് ഫണ്ടില്‍നിന്ന് 2021 മെയ് 15നകം 53ശതമാനം നിക്ഷേപം തിരിച്ചുലഭിക്കും. അതേസമയം, ഷോട്ട് ടേം ഇന്‍കം പ്ലാനില്‍ നിക്ഷേപിച്ചവര്‍ക്ക് ഈ സമയമാകുമ്പോള്‍ ലഭിക്കുക നാല് ശതമാനം നിക്ഷേപംമാത്രമായിരിക്കും.

സെബിയുടെ നിര്‍ദേശമനുസരിച്ച് ലോ ഡ്യൂറേഷന്‍ ഫണ്ടുകളില്‍ ആറുമാസത്തിനും 12മാസത്തിനും ഇടയ്ക്ക് കാലാവധിയുള്ള കടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തേണ്ടത്. ഷോട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലാകട്ടെ ഇത് ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെയാണ്. സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ല ഈ ഫണ്ടുകള്‍ വിപണിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.

Related Articles

© 2024 Financial Views. All Rights Reserved