വീട് വിറ്റുണ്ടാക്കിയ ലാഭത്തിന് നികുതിയിളവ് ലഭിക്കാനുള്ള എളുപ്പ മാര്‍ഗം; അറിയാം ഇന്‍കം ടാക്‌സിന്റെ ചില നിയമങ്ങള്‍

September 23, 2019 |
|
News

                  വീട് വിറ്റുണ്ടാക്കിയ ലാഭത്തിന് നികുതിയിളവ് ലഭിക്കാനുള്ള എളുപ്പ മാര്‍ഗം;  അറിയാം ഇന്‍കം ടാക്‌സിന്റെ ചില നിയമങ്ങള്‍

വീട് വിറ്റുകിട്ടുന്ന ലാഭത്തിന് നികുതി അടയ്ക്കണമോ വേണ്ടയോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. ഇത്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ നികുതിയിളവ് എങ്ങനെയൊക്കെ ലഭിക്കും. ഇന്‍കം ടാക്‌സിന്റെ ചില  നിയമങ്ങള്‍ പ്രകാരം ചില കാര്യങ്ങള്‍ പരിശോധിക്കാം. ഇന്‍കം ടാക്‌സ് നിയമത്തിന്റെ 54 എഫ്  വകുപ്പനുസരിച്ച് സ്വന്തം കൈവശമുള്ള ഭൂമി വില്‍പ്പന നടത്തുന്നതിലൂടെ ലഭിക്കുന്ന ദീര്‍ഘാല മൂലധന ലാഭത്തിന് ചില സന്ദര്‍ഭങ്ങളില്‍ മാത്രം നികുതി നല്‍കേണ്ടതില്ലെന്നാണ് നിയമം. തങ്ങളുടെ കൈവശമുള്ള ഭൂമിയോ, ഫ്‌ളാറ്റോ വില്‍പ്പന നടത്തി രണ്ട് വര്‍ഷത്തിനകം ഒരു വീട് നിര്‍മ്മിക്കുന്നതിനോ, അതുമല്ലങ്കില്‍ വില്‍പ്പന നടത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയൊരു വീട് നിര്‍മ്മിക്കുന്നതിനോ വീട് വിറ്റുകിട്ടിയ ലാഭം ചിലവാക്കിയാലും നികുതി അടയ്‌ക്കേണ്ടതില്ല. വീട് വിറ്റുകിട്ടുന്ന മൂലധന ലാഭത്തിന് നല്‍കുതി ഇളവുകള്‍ ലഭിക്കുമെന്നര്‍ത്ഥം. 

അതേസമയം വീട് വില്‍പ്പന നടത്തുന്നവര്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട് വില്‍പ്പന നടത്തി ആറ് മാസം തികയുന്നതിന് മുന്‍പോ, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പോ പുതിയൊരു വീട് വാങ്ങിയിട്ടില്ലെങ്കില്‍ ഏതെങ്കിലുമൊരു ബാങ്ക് എക്കൗണ്ട് തുറന്ന് അതില്‍ ചിലവ് കഴിച്ചുള്ള പണം നിക്ഷേപിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയൊരു വീട് വാങ്ങുകയോ, നിര്‍മ്മിക്കുകയോ ചെയ്യാന്‍ ഈ പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ വീട് വില്‍ക്കുമ്പോള്‍ ആരുടെ പേരിലാണോ വിടുള്ളത് അവരുടെ പേരില്‍ തന്നെ പുതിയ വീട് വാങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. അതുകൊണ്ട് വില്‍ക്കുന്ന വസ്തു ആരുടെ പേരിലാണോ ഉള്ളത് അവരുടെ പേരില്‍ തന്നെ ബാങ്കില്‍ പണം നിക്ഷേപിക്കല്‍ നിര്‍ബന്ധമാണ്. 

എന്നാല്‍ വാങ്ങിയ വീട് വില്‍പ്പന നടത്തുമ്പോള്‍ നികുതിയിളവ് ലഭിക്കണമെങ്കില്‍ നിശ്ചിത കാലയളവുണ്ടെന്നാണ് നിലവിലെ നിയമം.വാങ്ങിയ വീട് മൂന്ന് വര്‍ഷം തികയും മുന്‍പ് വിറ്റാല്‍ നികുതിയിളവ് ലഭിക്കില്ല. അതുകൊണ്ട് നികുതിയിളവ് മൂന്ന് വര്‍ഷം കഴിഞ്ഞ് വില്‍പ്പന നടത്തുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം വീട് വിറ്റ തുകയ്ക്ക് പുതിയൊരു വീടോ വസ്തുവോ വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ ഇന്‍കം ടാക്‌സിന്റെ ചില നിയമനനുസരിച്ചുള്ള നികുതിയിളവ് ലഭിക്കും. ഇന്‍കം ടാക്‌സിലെ 54 ഇ.സി വകുപ്പ് പ്രകാരം കടപത്രങ്ങളില്‍ അഞ്ച് വര്‍ഷത്തേക്ക് വീട് വിറ്റുകിട്ടിയ മൂലധനം നിക്ഷേപിച്ചാല്‍ നികുതിയിളവ് ലഭിക്കും. എന്നാല്‍ വീട് വില്‍ക്കുമ്പോള്‍ ആരുടെ പേരിലാണോ ഉള്ളത് അവരുടെ പേരില്‍ തന്നെ മൂലധനം നിക്ഷേപിക്കല്‍ നിര്‍ബന്ധമാണ്. കടപത്രം വഴി പണം നിക്ഷേപിച്ചാല്‍ പലിശ നിരക്ക് കുറവായിരിക്കും. ഇത്തരം വരുമാനം നികുതിക്ക് വിധേയവുമായിട്ടായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക. 

Related Articles

© 2024 Financial Views. All Rights Reserved