'നിയോ സ്‌പോര്‍ട്‌സ് കഫേ' എന്ന വിശേഷണവുമായി ഹോണ്ട സിബി 300 ആര്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്; സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം

June 05, 2019 |
|
Lifestyle

                  'നിയോ സ്‌പോര്‍ട്‌സ് കഫേ' എന്ന വിശേഷണവുമായി ഹോണ്ട സിബി 300 ആര്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്; സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം

'നിയോ സ്‌പോര്‍ട്‌സ് കഫേ' എന്ന വിശേഷണവുമായി ഹോണ്ട സിബി 300 ആര്‍ ഇന്ത്യന്‍ വിപണിയില്‍. സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ കാത്തിരുന്ന മോഡല്‍ കൊച്ചിയിലെ ഇവിഎം ഹോണ്ട വിങ് വേള്‍ഡില്‍ 300 ആര്‍ എത്തിക്കഴിഞ്ഞു. എന്‍ട്രിലെവല്‍ നേക്കഡ് സ്‌പോര്‍ട്‌സ് വിഭാഗത്തിലാണ് രാജ്യാന്തര മോഡലിന്റെ കടന്നുവരവ്. വിദേശ വിപണിയിലെ അതേ ക്വാളിറ്റിയിലാണ് ഇന്ത്യന്‍ മോഡലും എത്തുന്നതെന്ന പ്രതീക്ഷയാണ് ആരാധകരെ കൂടുതല്‍ സന്തോഷത്തിലാക്കുന്നത്. 

സ്‌പോര്‍ട്ടി ലുക്കോടുകൂടിയ നേക്കഡ് ബൈക്കായിരുന്ന സിബി 300 എഫ് മോഡലിന് പകരക്കാരനായിട്ടാണ് 2017ല്‍ സിബി 300 ആര്‍ വിപണിയില്‍ എത്തുന്നത്. സ്‌പോര്‍ട്ടിനെസിനൊപ്പം റെട്രോ ശൈലിയും ചാലിച്ചാണ് 300 ആറിന്റെ രൂപകല്‍പന. ലോകോത്തര നിലവാരത്തിലുള്ള പെയിന്റ് ക്വാളിറ്റി, ഫിനിഷിങ്ങ്,  സ്ട്രീറ്റ് സ്‌പോര്‍ട്‌സ് ബൈക്കിന്റെ തുടിപ്പുകള്‍ ഏറിയ ശരീരം, ഒഴുക്കുള്ള - ചിലയിടത്തു ഷാര്‍പ്പായ - മറ്റു ചിലയിടത്തു ഉരുളിമയുള്ള ബോഡി പാനലുകള്‍, വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്ലാംപ് ഇവയൊക്കെ 300 ആറിന്റെ പ്രത്യേകയാണ്. 

എന്‍ജിനടക്കമുള്ള ഘടകങ്ങളെല്ലാം ബ്ലാക് തീമിലാണ്. പേരിനു മാത്രം ചിലയിടങ്ങള്‍ സില്‍വര്‍ ഫിനിഷ് നല്‍കി. അതാകട്ടെ പ്രീമിയം ഫീല്‍ കൂട്ടുന്നുമുണ്ട്. നട്ടുച്ചയ്ക്കും ഈസിയായി വായിച്ചെടുക്കാവുന്ന തരത്തിലുള്ള ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോളാണ്. എല്‍സിഡി ഡിസ്‌പ്ലേയാണ്. എംഎം. വിഭജിച്ച സീറ്റാണ്. നല്ല കുഷന്‍. ഉയരം 800 എംഎം (ഡ്യൂക്ക് 390 830 എംഎം, ജി310 ആര്‍785 എംഎം). ഉയരം കുറഞ്ഞവര്‍ക്ക് ഈസിയായി കയറാം. സ്‌പോര്‍ട്ടി ഡിസൈനാണ് ടെയില്‍ സെക്ഷന്. ഇരട്ട ചേമ്പറുള്ള സൈലന്‍സറാണ്. പിന്‍ഭാഗം ഉയര്‍ന്ന ക്രോംഫിനിഷോടു ഡിസൈന്‍ കാഴ്ചയില്‍ മസ്‌കുലര്‍ ഫീല്‍ നല്‍കുന്നു. 147 കിലോഗ്രാമേയുള്ളൂ ആകെ ഭാരം. എതിരാളികളായ കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു 310ആര്‍ എന്നിവരെക്കാളും കുറവാണ്. വീല്‍ബേസും ഇവര്‍ രണ്ടുപേരെക്കാളും കുറവ് 1344. 286.01 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. കൂടിയ കരുത്ത് 30.4 ബിഎച്ച്പി. ടോര്‍ക്ക് 27.4 എന്‍എം. പക്കാ റിഫൈന്‍ഡ് എന്‍ജിനാണ്. മികച്ച ത്രോട്ടില്‍ റെസ്പോണ്‍സ്. ലോ എന്‍ഡില്‍ നല്ല കുതിപ്പുണ്ടെങ്കിലും മിഡ് റേഞ്ചിലെ പെര്‍ഫോമന്‍സാണ് ഇഷ്ടപ്പെട്ടത്. സ്മൂത്ത് പവര്‍ ഡെലിവറി. ആറു സ്പീഡ് ട്രാന്‍സ്മിഷനാണ്. റൈഡ് കംഫര്‍ട്ടാണ് 300 ആറിന്റെ ഏറ്റവും എടുത്തു പറയേണ്ട മേന്മ.

Related Articles

© 2024 Financial Views. All Rights Reserved