പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോപ്പ്; ഉരുളക്കിഴങ്ങ് യുപിയില്‍ നിന്നെത്തിക്കും സവാള സംഭരിച്ച് നാഫെഡ്

November 07, 2019 |
|
News

                  പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോപ്പ്; ഉരുളക്കിഴങ്ങ് യുപിയില്‍ നിന്നെത്തിക്കും സവാള സംഭരിച്ച് നാഫെഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപ്പെട്ട്  ഹോര്‍ട്ടികോര്‍പ്പ് . വില ഉയരുന്നതിന് തടയിടാനാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. നാഫെഡിന്റെ നേതൃത്വത്തില്‍ സംഭരിച്ച സവാള സംസ്ഥാനത്തെ വിപണികളിലെത്തിക്കും. ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഉരുളക്കിഴങ്ങ് ഉത്തര്‍പ്രദേശില്‍ നിന്നെത്തിക്കാനും ധാരണയായിട്ടുണ്ട്.

പച്ചക്കറികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ഇടപെടല്‍. മറ്റ് പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവില്‍ വില്‍ക്കാനും ഹോര്‍ട്ടികോപ്പ് തീരുമാനിച്ചു. സവാളയ്ക്ക് പുറമേ സംസ്ഥാനത്ത് തക്കാളി വിലയും കുതിച്ചുയരുകയാണ്.

40 രൂപയുണ്ടായിരുന്ന തക്കാൡയുടെ വില 60 ആയി ഉയര്‍ന്നിട്ടുണ്ട്. ചെറിയഉള്ളി-70,വെള്ളുള്ളി -190,ഇഞ്ചി -220 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. വരുംദിവസങ്ങളിലും പച്ചക്കറി ക്ഷാമത്തെതുടര്‍ന്ന് വില വര്‍ധിച്ചേക്കും. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നത്.

സവാള വില പിടിച്ചുനിര്‍ത്താനായി തുര്‍ക്കി,ഈജിപ്തി ,ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  കനത്ത മഴയെ തുടര്‍ന്ന് വിളനാശമുണ്ടായതാണ് വിപണിയില്‍ തിരിച്ചടിയായിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ വിപണികളിലേക്ക് പച്ചക്കറി എത്തുന്നതും കുറഞ്ഞിട്ടുണ്ട്. സവാള വില കിലോയ്ക്ക് 80-100 വരെയാണ് ഇപ്പോള്‍ വിപണിയില്‍ ഈടാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved