Latest News പണമിടപാട് നടക്കണമെങ്കില്‍ ഇനി യോനോ വിചാരിക്കണം; ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ നിറുത്തുന്നുവെന്ന സൂചനയുമായി എസ്ബിഐ; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കാനുള്ള പുത്തന്‍ നീക്കമിങ്ങനെ ഫെഡറല്‍ ബാങ്കില്‍ നിന്ന് ഇനി അതിവേഗ വാഹന വായ്പ; മുംബൈ, എറണാകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ സൗകര്യം ലഭ്യം ഓഹരി വിപണി ഇന്ന് നിലംപൊത്തി; സെന്‍സെക്‌സ് 267 പോയിന്റ് താഴ്ന്നു സിഗരറ്റ് രാജാവ് ഐടിസി 'കോഫീ സാമ്രാജ്യത്തെ' വാങ്ങുമോ? കൊക്കക്കോളയ്ക്ക് പിന്നാലെ കഫേ കോഫീ ഡേയില്‍ ഓഹരി വാങ്ങാനൊരുങ്ങി ഐടിസിയും വെറും അഞ്ചു ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച വീടിന് തിളക്കമേകുന്നത് ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത റൂഫിങ് ടൈല്‍സ്; 400 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറി അടക്കമുള്ള വീട് നിമിഷ നേരം കൊണ്ട് മാറ്റി സ്ഥാപിക്കാം; അട്ടപ്പാടിയിലെ അത്ഭുതമിങ്ങനെ

ശരിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം

November 19, 2018 |
|
Talk to the Expert

         ശരിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗമായി കൊണ്ടിരിക്കുകയാണ്.  ഇന്ത്യയില്‍ വളരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുള്ളത്. പോളിസികള്‍ എടുക്കുന്നവര്‍ ആണെങ്കില്‍ ഇതേക്കുറിച്ച്  വിശദമായ പഠനങ്ങളൊന്നും നടത്താറുമില്ല. ഇതാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

മിക്ക സാമ്പത്തിക ആസൂത്രകരും പറയുന്നത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാന്‍ എല്ലാ സാമ്പത്തിക പദ്ധതികളുടെയും തുടക്കമാണെന്നാണ്. ഇവിടെ പറയുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസിയിലെ നിരവധി പ്രധാന സവിശേഷതകളും ഘടകങ്ങളും നിങ്ങളെ ശരിയായ പോളിസിയില്‍ എത്താന്‍ സഹായിക്കും. 

നിങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ലഭിക്കേണ്ടത് എന്തുകൊണ്ട്?

കഴിഞ്ഞ കുറച്ചു പഠനങ്ങള്‍ പ്രകാരം,  ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് പ്രതിവര്‍ഷം ഏകദേശം 17 ശതമാനമാണ്.  ഇതില്‍ ജനറല്‍ നാണയപ്പെരുപ്പം വളരെ കൂടുതലാണ്.  ആരോഗ്യ ഇന്‍ഷ്വറന്‍സ് ആവശ്യകത അത്യന്താപേക്ഷിതമാണ്.  അതിനാല്‍ ശരിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുകയും വേണം. 

ഒരു പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ നല്ല സമയമായിരിക്കാം. എന്നിരുന്നാലും,  ആരോഗ്യ ഇന്‍ഷുറന്‍സ് രോഗങ്ങള്‍ക്ക് മാത്രമായിരിക്കില്ല. അപകടങ്ങള്‍ ഏതു സമയത്തും ഏതു പ്രായത്തിലും ഉണ്ടാകാം എന്നത് സാര്‍വത്രിക സത്യമാണ്.  ഒരു ആരോഗ്യ പരിരക്ഷ അത്തരം ഒരു സമയത്തില്‍ കാര്യമായി വരാനും ഇടയുണ്ട്.

 • ഫാമിലി ഫ്‌ളോട്ടര്‍ പോളിസി?

ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാന്‍ ആവശ്യമായി വരുമെന്ന് ഒരാള്‍ ബോധവാനായിക്കഴിഞ്ഞാല്‍,  ഒരു 'വ്യക്തിഗത ആരോഗ്യ പദ്ധതി' അല്ലെങ്കില്‍ 'കുടുംബ ഫ്ളാട്ടര്‍' പദ്ധതിയെക്കുറിച്ച് അറിയണം.  ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയാണ് ഏറ്റവും അഭികാമ്യം.  കൂടാതെ ആരോഗ്യവും വരുമാനവും ഉള്ളപ്പോള്‍ വേണം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കാന്‍. 

സമഗ്രമായ ഒരു കവറേജ് വേണമെങ്കില്‍ ഒരു കുടുംബത്തിന്റെ ഫ്‌ലോട്ടര്‍ കവറില്‍ ഒരു വ്യക്തിഗത പ്ലാന്‍ പരിഗണിക്കണം, ഒരു പോളിസിയിലെ പ്രതികൂല അനുഭവങ്ങള്‍ കുടുംബത്തിലെ മറ്റുള്ളവരെ ബാധിക്കില്ല എന്ന് ഉറപ്പു വരുത്തണം.

വ്യക്തിഗത ഹെല്‍ത്ത് പ്ലാന്‍ ഓരോ വ്യക്തിക്കും, കുട്ടികള്‍ക്കും മാതാപിതാക്കളുടെ പേരില്‍ നിന്നും വാങ്ങേണ്ടതാണ്.  ഇത് ഓരോ വ്യക്തിയുടെ പ്രായ പരിധിയിലും ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലും പ്രീമിയം ഉണ്ടായിരിക്കും എന്നാണ്. ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തുകഴിഞ്ഞാല്‍  ഇന്‍ഷുററിന്റെ മൊത്തം പ്രീമിയത്തില്‍ 10 ശതമാനം ഇളവ് ലഭിക്കും. 

 • ടോപ് അപ് പോളിസികള്‍?

നിലവില്‍ പോളിസി ഉള്ളവര്‍ ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'ടോപ് അപ്' പോളിസികള്‍ എടുത്താല്‍ മതി. ചുരുങ്ങിയ പ്രീമിയത്തിന് ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

 • ആരോഗ്യ പരിരക്ഷ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യണം?
 • ആരോഗ്യ പരിരക്ഷ തിരഞ്ഞെടുക്കുമ്പോള്‍ 2-3 ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള പദ്ധതികള്‍ താരതമ്യം ചെയ്യുക. അവര്‍ നല്‍കുന്ന ഏറ്റവും അടിസ്ഥാന പദ്ധതികളിലെ ഉള്‍ച്ചേര്‍ച്ചകളും ഒഴിവാക്കലുകളും പരിശോധിക്കുക
 • നിങ്ങളുടെ തീരുമാനത്തെ മാത്രം പ്രീമിയത്തില്‍ അടിസ്ഥാനപ്പെടുത്തരുത്, പകരം ലളിതമായ പ്ലാനുകളും ചില നിയന്ത്രണങ്ങളും  ഓര്‍ക്കുക, 
 • അവനവന്റെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് വേണം ഇന്‍ഷുര്‍ ചെയ്യേണ്ട തുക നിശ്ചയിക്കാന്‍. എന്നാല്‍ അസുഖങ്ങള്‍, അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയ്ക്ക് വേണ്ട ചികിത്സാ ചെലവുകളും പോളിസി എടുക്കുമ്പോള്‍ ആലോചിക്കണം.
 • കുടുംബത്തിലെ എല്ലാ അംഗങ്ങളും, പ്രായത്തിനനുസരിച്ച്, ഭാവിയില്‍ ഏത് സമയത്തും മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത മെഡിക്കല്‍ ആവശ്യകതകളെ മറികടക്കാന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ആവശ്യമാണ്

 

 

 

Read more topics:

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved