35000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാന്‍ എച്ച്എസ്ബിസി ബാങ്ക്

February 18, 2020 |
|
Banking

                  35000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാന്‍ എച്ച്എസ്ബിസി ബാങ്ക്

സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനാല്‍ മറ്റ് തൊഴില്‍മേഖലകള്‍ക്ക് സമാനമായി ബാങ്കിങ് സെക്ടറിലും തസ്തികകള്‍ വെട്ടിക്കുറക്കുന്നു. നിലവില്‍ 235000 പേരാണ് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായി ഗണിക്കപ്പെടുന്ന എച്ച്എസ്ബിസി ഹോള്‍ഡിങ്‌സിനുള്ളത്. പ്രധാന വിപണികളിലെ വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂനിയനില്‍ നിന്് ബ്രിട്ടന്‍ പിന്മാറിയതും കുറഞ്ഞ പലിശ നിരക്കുകളും മൂലം പ്രതിസന്ധിയിലായ ബാങ്കിന് കൊറോണ വൈറസ് ബാധയും വെല്ലുവിൡയായിട്ടുണ്ടെന്ന് ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നോയല്‍ ക്വിന്‍ പറഞ്ഞു. കൂടുതല്‍ മത്സരപരമായിത്തീരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി യുഎസ്, യൂറോപ്യന്‍ ബിസിനസുകളുടെ നവീകരണം നടത്തുന്നതോടെ 100 ബില്യണ്‍ ഡോളര്‍ ആസ്തി കുറയ്ക്കാന്‍ ബാങ്ക് ഉദ്ദേശിക്കുന്നു.

യൂറോപ്പിലെ വാണിജ്യ ബാങ്കിംഗ് ബിസിനസ് യൂണിറ്റുകളുടെ 7.3 ബില്യണ്‍ ഡോളര്‍ വായ്പ എഴുതിത്തള്ളിയത് ബാങ്കിന് വലിയ ആഘാതമുണ്ടാക്കി. നികുതിക്കു മുമ്പുള്ള ലാഭം മുമ്പു കണക്കാക്കിയതിനേക്കാള്‍ 2019 ല്‍ മൂന്നിലൊന്ന് കുറഞ്ഞ് 13.35 ബില്യണ്‍ ഡോളറായി. എച്ച്.എസ്.ബി.സി ബാങ്ക് ഏഷ്യയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗം പങ്കും നേടുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved