അമേരിക്കയുടെ ഉപരോധം ഏറ്റില്ല; 50 വാണിജ്യ കരാറുകള്‍ വാവെ സ്വന്തമാക്കി

June 28, 2019 |
|
News

                  അമേരിക്കയുടെ ഉപരോധം ഏറ്റില്ല; 50 വാണിജ്യ കരാറുകള്‍ വാവെ സ്വന്തമാക്കി

ബെയ്ജിങ്: അമരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും ചൈനീസ് ടെലികോം കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ കരാറുകള്‍ സ്വന്തമാക്കി. 5ജി ടെനോളജിയുമായി ബന്ധപ്പെട്ട സുപ്രധാന കാരറുകളാണ് വാവെയ്ക്ക് ലഭിച്ചത്. 150,000 ബേസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഇടപാടുകള്‍ ശക്തിപ്പെടുത്താന്‍ കമ്പനിക്ക് സാധ്യമായെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യൂറോപ്യന്‍ രാജ്യങ്ങളിലടക്കം 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കണക്കുകള്‍ പ്രകാരം 28 കരാറുകള്‍ യൂറോപ്പിലും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ 6 കരാറുകളിലും മറ്റിടങ്ങളില്‍ നാല് കരാറുകളും കമ്പനി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്ക കമ്പനിക്ക്് നേരെ നടത്തുന്ന ഉപരോധങ്ങള്‍ വിലപ്പോവില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതേസമയം വാവെയുമായി കരാറിലേര്‍പ്പെടുന്ന കമ്പനികള്‍ക്കും, രാജ്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ടെക് കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വാവെയ്ക്ക് വിതരണം ചെയ്യരുതെന്ന് ഇന്ത്യയോട് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ  കരാറുകളാണ് കമ്പനി ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്.

 

Related Articles

© 2024 Financial Views. All Rights Reserved