കിരിന്‍ 990 ചിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ചിപ്പെന്ന് കമ്പനി

September 19, 2019 |
|
News

                  കിരിന്‍ 990 ചിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ചിപ്പെന്ന് കമ്പനി

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ ചിപ്പ് വിപണിയില്‍ പുറത്തിറക്കി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ ചൈനീസ് ടെക് കമ്പനിയായ വാവെ. ഇന്ത്യന്‍ വിപണിയടക്കം തങ്ങളുടെ ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ ചിപ്പ് കമ്പനി ഉടന്‍ പുറത്തിറക്കിയേക്കും. ഇതിന്റെ ഭാഗമായി കിരിന്‍ 990 ചിപ്പ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തില്‍ തന്നെ ആദ്യ 5ജി ഇന്റഗ്രേറ്റഡ് ചിപ്‌സാണിതെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

10.3 ബില്യണ്‍ ട്രാന്‍സിസ്റ്ററുകളിലാണ് ചിപ്പുള്ളത്. കൂടുതല്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതും, കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമാണ് ചിപ്പെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ചിപ്പിന് മികച്ചൊരിടം ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.  പുതിയ സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിനൊപ്പമാണ് കിരിന്‍ 990 ചിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് കമ്പനി എത്തിക്കുന്നത്.ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലാകും കമ്പനി പുതിയൊരു നീക്കം നടത്തുക. ഈ മാസം ആദ്യമാണ് കിരീന്‍ ചിപ്പ് 990 കമ്പനി പുറത്തിറക്കിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved