ഊബറുമായി കൈകോര്‍ത്ത് പറക്കും ടാക്‌സി വികസിപ്പിക്കാന്‍ ഹ്യുണ്ടായ്

January 13, 2020 |
|
Lifestyle

                  ഊബറുമായി കൈകോര്‍ത്ത് പറക്കും ടാക്‌സി വികസിപ്പിക്കാന്‍ ഹ്യുണ്ടായ്

ലാസ് വേഗാസ്: ഊബറുമായി ചേര്‍ന്ന്  പറക്കും ടാക്‌സി വികസിപ്പിക്കാന്‍ ഹ്യൂണ്ടായ്. എസ്-എ 1 കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് പറക്കും ടാക്‌സിയാണ് എസ്-എ 1 കണ്‍സെപ്റ്റ്. പേഴ്‌സണല്‍ എയര്‍ വെഹിക്കിള്‍ എന്ന വിശാലമായ പേരാണ് ഹ്യൂണ്ടായ് നല്‍കിയിരിക്കുന്നത്. ആശയത്തില്‍ നിന്ന് യഥാര്‍ത്ഥ വാഹനം വികസിപ്പിക്കുന്നതും നിര്‍മിക്കുന്നതും ഹ്യൂണ്ടായ് ആയിരിക്കും. ഊബറിന്റെ എയര്‍ടാക്‌സി വിഭാഗം ഇതിന് ആവശ്യമായ എയര്‍ സ്‌പേസ് സപ്പോര്‍ട്ട് സര്‍വീസും നിലത്തിറക്കിയ ശേഷമുള്ള ഗതാഗത ഓപ്ഷനുകളും നല്‍കും.

നാലുപേര്‍ക്ക് യാത്ര ചെയ്യാവുന്ന മണിക്കൂറില്‍ 290 കി.മീ വേഗമുള്ള ടാക്‌സിയാണിത്. പരമാവധി രണ്ടായിരം അടി ഉയരത്തിലാണ് പറക്കുക. നൂറ് കി.മീ ദൂരം പറക്കാന്‍ ഇതിന് സാധിക്കും. നേരെ കുത്തനെ ഉയരാനും ഇറങ്ങാനും സാധിക്കുന്ന ടാക്‌സിയാണിത്. ആദ്യഘട്ടത്തില്‍ പൈലറ്റ് ഉണ്ടാവുമെങ്കിലും പിന്നീട് തനിയെ പറക്കാവുന്ന ഫുള്ളി ഓട്ടോണമസ് പവറുള്ള ടാക്‌സിയായിരിക്കും ഇതെന്ന് ഹ്യൂണ്ടായ് അറിയിച്ചു. വരും വര്‍ഷങ്ങളില്‍ നഗരങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗതാഗത മാര്‍ഗങ്ങള്‍ എന്ന നിലയിലാണ് ഹ്യൂണ്ടായ് എസ്-എ വണ്‍ കണ്‍സെപ്റ്റ് കൊണ്ടുവരുന്നത്.

Related Articles

© 2024 Financial Views. All Rights Reserved