ഐസിഐസിഐ ബാങ്കിന്റെ ജിഎസ്ടി നെറ്റ്‌വര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍; കേരളമടക്കം താത്പര്യമറിയിക്കുന്നതിലൂടെ പൊതുമേഖലാ പങ്കാളിത്തം ശക്തിപ്പെടും

October 28, 2019 |
|
Banking

                  ഐസിഐസിഐ ബാങ്കിന്റെ ജിഎസ്ടി നെറ്റ്‌വര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍; കേരളമടക്കം താത്പര്യമറിയിക്കുന്നതിലൂടെ പൊതുമേഖലാ പങ്കാളിത്തം ശക്തിപ്പെടും

മുംബൈ: രാജ്യത്തെ ഏറ്റവും പ്രമുഖ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ രാജ്യത്ത് പുതിയ നീക്കമാണ് നടത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ ജിഎസ്ടി നെറ്റ് വര്‍ക്കിലെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കമാണെന്നാണ് ബാങ്ക് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളതെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ജിഎസ്ടി നെറ്റ് വര്‍ക്കിലെ 10 ശതമാനം ഓഹരികളാണ് ബാങ്ക് ഇപ്പോള്‍ വില്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. 13 സംസ്ഥാന സര്‍ക്കാറുകള്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേരളമടക്കം ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയിലൂടെ ഒരുകോടി രൂപയുടെ പരിഗണനയ്ക്കാണ് ബാങ്ക് തയ്യാറായിട്ടുള്ളത്. അടുത്ത വര്‍ഷം വിവിധ സംസ്ഥാന സര്‍ക്കാറുമായി ബബാങ്ക് ഓഹരി ഇടപാടുമായി ബമന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കും. നിലവില്‍ അസം സര്‍ക്കാറിന് 0.14 ശതമാനവും, തെലുങ്കാനയ്ക്ക് 0.81 ശതമാനം ഓഹരികളുമാണുള്ളത്. 

ഗോവ, കേരളം, മണിപ്പൂര്‍, ത്രിപുര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ചത്തീസ്ഗണ്ഡ്്, മധ്യപ്രദേശ്, അരുണാഞ്ചല്‍ പ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 0.82 ശതമാനം ഓഹരികളാകും ബാങ്ക് കൈമാറുക. നിലവില്‍ ജിഎസ്ടി നെറ്റ്‌വര്‍ക്കിലെ 50 ശതമാനം ഓഹരി കേന്ദ്രസര്‍ക്കാറിനും, ശേഷിക്കുന്ന 49 ശതമാനം ഓഹരികള്‍ വിവിധ സ്വകാര്യ കമ്പനികള്‍ക്കുമാണുള്ളത്. അഞ്ച് സ്വാകര്യ കമ്പനികള്‍ ഐസിഐസിഐ ബാഹ്കിന്റെ ഓഹരികളില്‍ നിലവില്‍ പങ്കാളികളാണ്. 

എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്‍എസ് സ്ട്രാജെറ്റിക്ക് ഇന്‍വസ്റ്റ്‌മെന്റ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ഐസിഐസിഐ എന്നിവരാണ് ബാങ്കിന്റെ ഓഹരികളില്‍ പങ്കാളികള്‍. അതേസമയം ജിഎസ്ടി നെറ്റ് വര്‍ക്ക് ഓഹരികളില്‍ സ്വകാര്യ പങ്കാളിത്തം കൂടുതല്‍ നടപ്പിലാക്കിയത് രണ്ടാം യുഎപിഎ സര്‍ക്കാറാണ്. ജിഎസ്ടി എ്ന്‍ എന്ന വ്യവസ്ഥ നടപ്പിലാക്കിയത് 2013 മാര്‍ച്ച് 28 നായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved